VS Achuthanandan: വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍

VS Achuthanandan’s condition remains critical: വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘം വിഎസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തിയിരുന്നു

VS Achuthanandan: വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍

വി.എസ്. അച്യുതാനന്ദൻ

Published: 

05 Jul 2025 14:36 PM

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. വിഎസിന്റെ ആരോഗ്യനില പതുക്കെ മെച്ചപ്പെടുന്നതായി മകന്‍ വിഎ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വിഎസിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്നും, ഡയാലിസിസിലൂടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘം വിഎസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തിയിരുന്നു. നിലവിലെ ചികിത്സ തുടരാനും, ആവശ്യമെങ്കില്‍ മാത്രം ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.

Read Also: Pinarayi Vijayan US Visit: ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും

ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ