Airplane Ear: വിമാനയാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? ഇതാ ചില എളുപ്പവഴികൾ

How To Prevent Airplane Ear: യാത്രയ്ക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഈ പ്രശ്നങ്ങൾ വിമാനം താഴെയിറങ്ങുമ്പോൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മർദ്ദത്തിൻ്റെ മാറ്റത്തിലൂടെ ചെവിയിലെ കർണപടലത്തിന് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Airplane Ear: വിമാനയാത്രയിൽ ചെവി വേദന എങ്ങനെ മാറ്റാം? ഇതാ ചില എളുപ്പവഴികൾ

Representational Image

Published: 

09 Feb 2025 | 10:25 AM

വിമാനത്തിൽ കയറാൻ ആ​ഗ്രഹമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ ആ​ഗ്രഹിച്ച് മോഹിച്ച് വിമാനത്തിൽ കയറിയിട്ട് ഒടുവിൽ ചെവി വേദനിക്കാൻ തുടങ്ങിയാലോ എന്താണ് ചെയ്യേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിൽ എത്തുമ്പോൾ അവിടെയുള്ള വായു മർദ്ദം മാറുന്നതാണ് ഇതിന് കാരണമെന്ന് നമുക്കെല്ലാവർക്കും അറിയാം. ചെവി വേദന മാത്രമല്ല, വയറുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തം വരിക തുടങ്ങി പലരേയും പലവിധത്തിലാണ് ഇത് ബാധിക്കുന്നത്.

യാത്രയ്ക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഈ പ്രശ്നങ്ങൾ വിമാനം താഴെയിറങ്ങുമ്പോൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മർദ്ദത്തിൻ്റെ മാറ്റത്തിലൂടെ ചെവിയിലെ കർണപടലത്തിന് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നേരിയ അസൗകര്യം മുതൽ വൈദ്യസഹായം ആവശ്യമായി വരുന്ന ഗുരുതര ആരോ​ഗ്യ പ്രശ്നം വരെ ഈ അവസ്ഥയിലൂടെ ഉണ്ടായേക്കാം.

വേദന എങ്ങനെ കുറയ്ക്കാം

കോട്ടുവായിടൽ, ച്യൂയിംഗ് ഗം പോലുള്ള ലളിതമായ ചില പരിചരണ വിദ്യകളിലൂടെ മർദ്ദത്തിലെ മാറ്റങ്ങൾ ലഘൂകരിക്കാനും യാത്രയിലുണ്ടാകുന്ന വേദന മാറ്റാനും സാധിക്കുന്നതാണ്. ഈ പ്രവർത്തനങ്ങൾ നിങ്ങളുടെ ചെവികളിലെ മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുന്നു.

എന്നാൽ കുട്ടികളിൽ ഇത് അപകടമാണ്. കുട്ടികളിലും കാണപ്പെടുന്ന ചെറിയ യൂസ്റ്റാച്ചിയൻ ട്യൂബ് (ചെവിയുടെ പിന്നിലുള്ള) പോലുള്ള നിരവധി ഘടകങ്ങൾ ഈ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ജലദോഷം, സൈനസ് അണുബാധ, അലർജി, ചെവിയിലെ അണുബാധ എന്നിവ മറ്റ് കാരണങ്ങളാണ്.

കൂടാതെ, വിമാനത്തിൽ പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴും ഈ അവസ്ഥ കൂടാനാണ് സാധ്യത. കാരണം നിങ്ങളുടെ ചെവിയിലെ മർദ്ദം സന്തുലിതമാക്കാൻ നിങ്ങൾ ഉണർന്നിരിക്കേണ്ടത് പ്രധാനമാണ്. എങ്കിൽ മാത്രമെ കോട്ടുവായിടൽ, ച്യൂയിംഗ് ഗം പോലുള്ള പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ.

 

 

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ