Face Care: അങ്ങനെ വെറുതെ ഉപയോഗിച്ചാല്‍ പോരാ; മുഖം തിളങ്ങാന്‍ കറ്റാര്‍വാഴ ഉപയോഗിക്കേണ്ട രീതികള്‍
Benefits Of Aloe Vera: ചര്‍മ്മത്തില്‍ ജലാംശം നല്‍കുകയും മോയ്ചറൈസ് ചെയ്യുകയുമാണ് കറ്റാര്‍വാഴയുടെ പ്രധാന ജോലി. ചര്‍മ്മത്തിലെ വീക്കം, ഡാര്‍ക് സ്‌പോട്ടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴയില്‍ ധാരാളമായി സാലിസിക് ആസിഡും അമിനോ ആസിഡും അടങ്ങിയതിനാല്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ്.

മുഖത്തിന് ഭംഗി കൂടുന്നതിനായി പല വഴികള്‍ തേടാറില്ലെ നിങ്ങള്‍. എന്നാല്‍ പലപ്പോഴും ഇവയൊന്നും നമ്മെ സഹായിക്കാറില്ലെന്ന് മാത്രം. കറ്റാര്‍വാഴ മുഖ സൗന്ദര്യത്തിനായി ഉപയോഗിക്കാറില്ലെ. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള കറ്റാര്‍വാഴ ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ്. എല്ലാ വീടുകളിലും ഇന്ന് സുലഭമായി കറ്റാര്‍വാഴ കൃഷി ചെയ്യുന്നുകൂടിയുണ്ട്. കറ്റാര്‍വാഴയ്ക്ക് വളരെയധികം പ്രചാരവും ഇന്നത്തെ കാലത്തുണ്ട്. എന്നാല്‍ പലര്‍ക്കും എങ്ങനെയാണ് ശരിയായ രീതിയില്‍ കറ്റാര്‍വാഴ ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് ധാരണയില്ല.
ചര്‍മ്മത്തില്‍ ജലാംശം നല്‍കുകയും മോയ്ചറൈസ് ചെയ്യുകയുമാണ് കറ്റാര്‍വാഴയുടെ പ്രധാന ജോലി. ചര്‍മ്മത്തിലെ വീക്കം, ഡാര്‍ക് സ്‌പോട്ടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴയില്‍ ധാരാളമായി സാലിസിക് ആസിഡും അമിനോ ആസിഡും അടങ്ങിയതിനാല്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ്.
കറ്റാര്‍വാഴയുടെ ഗുണങ്ങള്‍
ചര്‍മ്മത്തിലുണ്ടാകുന്ന ചുവപ്പ് നിറവും വീക്കവും കുറയ്ക്കാന്‍ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. കറ്റാര്‍വാഴയിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. കറ്റാര്‍വാഴ മുറിച്ചെടുത്ത് അതിലുള്ള മഞ്ഞ നിറം നീക്കം ചെയ്തതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ചെടുക്കാം. ശേഷം മുഖത്ത് തേക്കാവുന്നതാണ്. ശരീരത്തില്‍ വീക്കമുള്ള സ്ഥലങ്ങളില്‍ ഇത് പുരട്ടി കൊടുക്കാവുന്നതാണ്.




നല്ലൊരു മോയ്‌സ്ചറൈസര്‍ കൂടിയാണ് കറ്റാര്‍വാഴ. മുഖത്ത് മാസ്‌കായും കറ്റാര്‍വാഴ ഇടാവുന്നതാണ്. കറ്റാര്‍വാഴ ജെല്‍ മുഖത്ത് 10 മിനിറ്റോളം ഇടുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തെ മൃദുവാക്കുകയും തുടിപ്പും ഭംഗിയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തണുപ്പ്, വരള്‍ച്ച, അമിതമായ പൊടി എന്നിവയുള്ളപ്പോള്‍ കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍വാഴ എങ്ങനെ ഉപയോഗിക്കാം
ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നതിന് മുമ്പ് കറ്റാര്‍വാഴയില്‍ ചില ചേരുവകള്‍ ചേര്‍ക്കുന്നത് നല്ലതാണ്. മോയ്ചറൈസറായി ഉപയോഗിക്കുമ്പോള്‍ കറ്റാര്‍വാഴയില്‍ തേനും ചേര്‍ക്കാവുന്നതാണ്. മുഖക്കുരു ഉള്ളവരാണെങ്കില്‍ മഞ്ഞള്‍ ഉപയോഗിക്കാം. അമിതമായി എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്.
Also Read: Peanuts: പതിവായി നിലക്കടല കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
മുഖക്കുരുവിന് നല്ലൊരു പരിഹാരം കൂടിയാണ് കറ്റാര്‍വാഴ. മാത്രമല്ല, ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം അകറ്റാനും കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴയിലുള്ള ആന്റി ഓക്‌സിഡന്റുകളും എന്‍സൈമുകളുമാണ് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നത്. പിഗ്മെന്റേഷന്‍ അകറ്റാനും അവ സഹായിക്കും. മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവര്‍ക്ക് കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടാവുന്നതാണ്. ഒട്ടുമിക്ക എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും.