Cooking Hacks: പ്രഷർകുക്കറിലെ പാചകം പോഷകങ്ങൾ ഇല്ലാതാക്കുമോ? ശരിയായ രീതി ഏത്

Pressure Cooking Vs Open Cooking: പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് തുറന്ന പാചകത്തേക്കാൾ കൂടുതൽ പോഷകങ്ങൾ നശിപ്പിക്കുമോ? ഫിറ്റ്നസ് പരിശീലകനായ റാൽസ്റ്റൺ ഡിസൂസ ഇതിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

Cooking Hacks: പ്രഷർകുക്കറിലെ പാചകം പോഷകങ്ങൾ ഇല്ലാതാക്കുമോ? ശരിയായ രീതി ഏത്

Represental Image

Published: 

14 Feb 2025 15:20 PM

അടുക്കളയിലെ ഏറ്റവും വിലപ്പെട്ട വസ്തുക്കളിൽ ഒന്നാണ് പ്രഷർ കുക്കർ. ശ്രദ്ധിച്ചിലേൽ ഏറ്റവും അപകടകാരിയും കുക്കർ തന്നെയാണ്. പാചകം അനായാസമാക്കുന്നതിനാലാണ് കുക്കർ ഏവർക്കും പ്രിയപ്പെട്ടത് ആയത്. എന്നാൽ പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് തുറന്ന പാചകത്തേക്കാൾ കൂടുതൽ പോഷകങ്ങൾ നശിപ്പിക്കുമോ? ഫിറ്റ്നസ് പരിശീലകനായ റാൽസ്റ്റൺ ഡിസൂസ ഇതിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

പ്രഷർ കുക്കിംഗ് vs ഓപ്പൺ കുക്കിംഗ്, ഏതാണ് നല്ലത്?

റാൽസ്റ്റൺ പറയുന്നതനുസരിച്ച്, പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ പോഷകങ്ങൾ ഇല്ലാതാകുമെന്നത് തെറ്റാണ്. “പ്രഷർ കുക്കറുകൾക്ക് ഒരു സീൽ ചെയ്ത ലിഡ് ഉണ്ട്. വെള്ളം ഉള്ളിൽ തിളച്ചുമറിയുകയും നീരാവിയായി മാറുകയും ചെയ്യുന്നു, എന്നാൽ അവ ഒരിക്കലും കുക്കറിന് പുറത്തേക്ക് പോകുന്നില്ല. അതിനുള്ളിൽ മർദ്ദം നിലനിൽക്കുന്നതിനാൽ ഭക്ഷണം വളരെ വേഗത്തിൽ വേവുന്നു. എല്ലാ പാചക രീതികളും ചില പോഷകങ്ങളെ നശിപ്പിക്കുന്നു, പക്ഷേ പ്രഷർ കുക്കിംഗ് കൂടുതൽ കാര്യക്ഷമമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഏറ്റവും ആരോഗ്യകരമായ പാചക രീതി ഏതാണ്?

കുറഞ്ഞ താപനിലയിൽ വെണ്ണയോ എണ്ണയോ ഉപയോ​ഗിക്കാത്തതുമായ പാചക രീതികളാണ് ഏറ്റവും ആരോഗ്യകരമായ പാചകം. ഇതിൽ ആവിയിൽ വേവിക്കുന്നതും തിളപ്പിക്കുന്നതും ഉൾപ്പെടുന്നു. ഈ രണ്ട് രീതികളും ദൈനംദിന പാചകത്തിന് മികച്ചതാണ്. മാത്രമല്ല പോഷകങ്ങളുടെ വലിയ നഷ്ടം ഉണ്ടാക്കുന്നുമില്ല. അതിനാൽ, പ്രഷർ കുക്കിംഗിനൊപ്പം, നിങ്ങൾക്ക് ആവിയിൽ വേവിച്ചോ തിളപ്പിച്ചോ പാചകം ആരോ​ഗ്യകരമാക്കാം.

അനാരോഗ്യകരമായ പാചക രീതികൾ ഏതൊക്കെയാണ്?

വറുത്തെടുക്കുന്ന ഭക്ഷണം മാത്രമല്ല മോശമായത്. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്രയുടെ അഭിപ്രായത്തിൽ, എയർ-ഫ്രൈയിംഗ്, ഗ്രിൽ ചെയ്യൽ, മൈക്രോവേവ് ചെയ്യൽ എന്നിവയും അനാരോഗ്യകരമായ പാചക രീതികളാണ്. ഈ രീതികളിൽ ഏതെങ്കിലും ഉപയോഗിക്കുന്നത് ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം ഉണ്ടാവുകയും ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടുന്നതിനും, ട്രാൻസ് ഫാറ്റുകളുടെ ഉത്പാദനത്തിനും കാരണമാകുകയും ചെയ്യുന്നു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും