Bhumi Pednekar: ഒരു വർഷം കൊണ്ട് ഭൂമി പട്നേക്കർ കുറച്ചത് 35 കിലോ; എങ്ങനെയെന്നല്ലേ?
Bhumi Pednekar Weight Loss Journey: 89 കിലോയിൽ നിന്ന് 57 കിലോയാണ് നടി കുറച്ചത്. ഒരു വർഷം കൊണ്ട് 35 കിലോ കുറയ്ക്കാനുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ശരീര ഭാരം കുറയ്ക്കാൻ താരം സ്വീകരിച്ച കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ബോളിവുഡിലെ പ്രിയ താരമാണ് നടി ഭൂമി പട്നേക്കർ. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ബോളിവുഡ് പ്രവേശനം. ഇതിനു ശേഷം താരം ആരോഗ്യ കാര്യത്തിലും സൗദര്യത്തിലും വലിയ ശ്രദ്ധയാണ് നൽകിയത്. ഈ ചിത്രത്തിനു ശേഷം നടി 32 കിലോ ശരീര ഭാരമാണ് കുറച്ചത്. അതും ഒരു വർഷം കൊണ്ട്.
89 കിലോയിൽ നിന്ന് 57 കിലോയാണ് നടി കുറച്ചത്. ഒരു വർഷം കൊണ്ട് 35 കിലോ കുറയ്ക്കാനുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ശരീര ഭാരം കുറയ്ക്കാൻ താരം സ്വീകരിച്ച കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഒന്നാമതായി, പട്ടിണി കിടക്കാതെ ഭക്ഷണം നിയന്ത്രിച്ചാണ് ശരീര ഭാരം കുറച്ചത്. ബാലൻസും പോഷകാഹാരവുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കി. കൂടുതലായും വീട്ടിലെ ഭക്ഷണം കഴിച്ചു.
രണ്ടാമതായി പ്രഭാത ഭക്ഷണം ഒഴുവാക്കി. ഇതിനു പകരം ഒരു പിടി കുതിർത്ത ബദാം, പഴങ്ങൾ, ടോസ്റ്റ് എന്നിവ കഴിച്ചു. ഇതിലൂടെ പകൽ സമയത്ത് ഊർജ്ജസ്വലത കുറയുന്നതും അനാവശ്യമായ ലഘുഭക്ഷണം കഴിക്കുന്നതും നടിക്ക് ഒഴിവാക്കാനായി. ഭക്ഷണം നിയന്ത്രിക്കുന്നതിനു പുറമെ ദിവസവും വ്യായാമം ചെയ്യാനും താരം മറന്നില്ല. വ്യത്യസ്ത തരത്തിലുള്ള വ്യായാമങ്ങൾ താരം പിന്തുടർന്നു. പൈലേറ്റ്സും വെയ്റ്റ് ട്രെയിനിങ്ങും മുതൽ നീണ്ട ഔട്ട്ഡോർ നടത്തവും നൃത്താധിഷ്ഠിത ദിനചര്യകളും തനിക്ക് സുഖം തോന്നിപ്പിക്കുന്നതിനാൽ നടി തിരഞ്ഞെടുത്തു.
Also Read:വെറും 15 ദിവസം മാത്രം മതി! നടി ഭാഗ്യശ്രീയുടെ സൗന്ദര്യ രഹസ്യം ഇതാണ്
പെട്ടെന്നുള്ള കുറക്കു വഴികളിലൂടെയല്ല നടി ഭാരം കുറച്ചത്. സാവധാനം സമയം എടുത്തായിരുന്നു നടിയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര. താൻ ദിവസവും ശരീര ഭാരം നോക്കാറില്ലെന്ന് മുൻപൊരിക്കൽ നടി പറഞ്ഞിരുന്നു. അതേസമയം അഞ്ച് വർഷങ്ങൾക്ക് മുൻപ് താരം പൂർണമായും വെജിറ്റേറിയനായിരുന്നു. കോവിഡിന്റെ സമയത്ത് ലോക്ഡൗൺ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നും നടി മുൻപ് പറഞ്ഞിരുന്നു.