Samosa Healthy Recipe : സമൂസ ആരോഗ്യത്തിന് ഹാനികരമാകില്ല’; ആരോഗ്യകരമായ രീതിയിൽ സമൂസ എങ്ങനെ തയാറാക്കാം
Healthy and Crunchy Samosa Recipe:സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും മുന്നറിയിപ്പ് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് കേട്ട് ടെൻഷൻ അടിക്കേണ്ട. ആരോഗ്യകരമായ രീതിയിൽ സമൂസ തയാറാക്കാം! എങ്ങനെ എന്നല്ലേ?

സമൂസ
മിക്ക ആളുകൾക്കും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് സമൂസ. ഉള്ളിൽ നിറച്ച് വച്ച ഫില്ലിങ്ങും മൊരിഞ്ഞിരിക്കുന്ന പുറംപാളിയുമാണ് സമൂസയെ രുചികരമാക്കുന്നത്. എന്നാൽ എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന പലഹാരമായതുകൊണ്ട് തന്നെ സമൂസ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും മുന്നറിയിപ്പ് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് കേട്ട് ടെൻഷൻ അടിക്കേണ്ട. ആരോഗ്യകരമായ രീതിയിൽ സമൂസ തയാറാക്കാം! എങ്ങനെ എന്നല്ലേ?
സമൂസയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ചേരുവയാണ് മൈദ. പരത്തിയ മൈദയിൽ മസാലകൾ നിറച്ചാണ് സമൂസ തയ്യാറാക്കുന്നത്. എന്നാൽ മൈദയിലെ കാർബോഹൈഡ്രേറ്റ് അനാരോഗ്യകരമാണ്. അതുകൊണ്ട് മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കുന്നത് നല്ലതാണ്. സമൂസ രൂചികരമാക്കുന്നത് അതിനുള്ളിലെ ഫില്ലിങാണ്. ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഇതിനു പുറമെ പനീർ, പച്ചക്കറികളായ കാരറ്റ്, ക്യാപ്‌സിക്കം, എന്നിവയും ഫില്ലിങ്ങായി ഉപയോഗിക്കുന്നത് നല്ലതാണ്.
Also Read:ജിലേബിയ്ക്കും സമോസയ്ക്കും നിയന്ത്രണം, സിഗരറ്റു പോലെന്നു കേന്ദ്രം, ലഡു പിന്നാലെ എത്തിയേക്കും
സാധാരണയായി എണ്ണയിൽ വറുത്തു കോരിയാണ് സമൂസ തയ്യാറാക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇതുമൂലം ശരീരത്തിലെത്തുന്ന കാലറി ഏറെ കൂടുതലായിരിക്കും. പ്രത്യേകിച്ചും കടകളിൽ ഉപയോഗിക്കുന്ന എണ്ണ. ഇതിനു പകരം എണ്ണയിൽ വറുത്തെടുക്കുന്നതിനു പകരമായി എയർ ഫ്രൈയറോ ഓവനോ ഉപയോഗിക്കാം. സമൂസ കൂടുകൽ കഴിക്കുന്നത് നല്ലതല്ല. ശരീരത്തിൽ അധിക കാലറി എത്തുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.