Sky Dining: ആകാശത്തിരുന്ന് കടൽ കാഴ്ചയും അസ്തമയവും കണ്ട് ഭക്ഷണം കഴിക്കാം; സ്‌കൈ ഡൈനിംഗ് ഇനി ആലപ്പുഴയിലും

Sky Dining in Alappuzha: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഒത്തൊരുമിച്ചിരുന്നു ജൂസും സ്നാക്കുമൊക്കെ കഴിച്ച് സായാഹ്നം ചെലവഴിക്കാൻ ഇതിലും നല്ല ഒരിടം ആലപ്പുഴയിൽ ഇല്ലെന്ന് തന്നെ പറയാം.

Sky Dining: ആകാശത്തിരുന്ന് കടൽ കാഴ്ചയും അസ്തമയവും കണ്ട് ഭക്ഷണം കഴിക്കാം; സ്‌കൈ ഡൈനിംഗ് ഇനി ആലപ്പുഴയിലും

Sky Dining Restaurant

Published: 

03 Jan 2026 | 08:22 PM

ആകാശത്തിരുന്ന് കടൽ കാഴ്ചയും സൂര്യ അസ്തമയവും കണ്ട് ഭക്ഷണം കഴിക്കണോ? എന്നാൽ വിട്ടോളൂ ആലപ്പുഴയിലേക്ക്. 130 അടി ഉയരത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ഇരിപ്പിടത്തിലിരുന്ന് സ്വദേറിയ ഭക്ഷണം കഴിക്കാം. ആലപ്പുഴയിൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ചാണ് കാഴ്ചകാർക്കായി സ്കൈ ഡൈനിങ്ങും ഒരുക്കിയിരിക്കുന്നത്.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഒത്തൊരുമിച്ചിരുന്നു ജൂസും സ്നാക്കുമൊക്കെ കഴിച്ച് സായാഹ്നം ചെലവഴിക്കാൻ ഇതിലും നല്ല ഒരിടം ആലപ്പുഴയിൽ ഇല്ലെന്ന് തന്നെ പറയാം.  എന്നാൽ സ്കൈ ഡൈനിങ് എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. കാരണം അടുത്തിടെ മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വാർത്ത ഏറെ ഞെട്ടലുണ്ടാക്കിയതാണ്. സുരക്ഷാ വീഴ്ചയെ തുടർന്നാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്. ഇതിനു പിന്നാലെ മൂന്നാറിലെ സ്കൈ ഡൈനിങ് അടച്ചിരുന്നു.

Also Read:ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ

അതേസമയം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നുണ്ട്. ഒഡിഷയിലെ പുരിയിലും സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം ആകാശ ഡൈനിങ് ഒരുക്കുന്ന ഫ്ലൈ ഡൈനിങ് കമ്പനി തന്നെയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് സ്‌കൈ ഡൈനിംഗ് അവതരിപ്പിച്ചത് കാസർ​ഗോഡ് ബേക്കലിലാണ്.

അശ്വിനെ മറികടന്ന് മിച്ചൽ സ്റ്റാർക്കിൻ്റെ റെക്കോർഡ് നേട്ടം
ട്രെയിന്‍ മിസ്സായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാമോ
ഒടുവില്‍ ചിത്രം തെളിഞ്ഞു, ഡബ്ല്യുപിഎല്ലില്‍ ഇവര്‍ നയിക്കും
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
മാരത്തണില്‍ പങ്കെടുത്ത് മുഹമ്മദ് റിയാസും, രമേശ് ചെന്നിത്തലയും; രാഷ്ട്രീയ വ്യത്യാസമില്ലാതെ കൂട്ടയോട്ടം
അയ്യേ, ഇതു കണ്ടോ? ഫുഡ് കൗണ്ടറില്‍ ഓടിക്കളിക്കുന്ന പാറ്റ; എങ്ങനെ വിശ്വസിച്ച് കഴിക്കും
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച