കര്‍ക്കിടക മാസത്തിലെ മുടി സംരക്ഷണം: ശ്രദ്ധിക്കാനുണ്ട് ചിലത്

Karkkidakam Hair Tips :ചര്‍മ മുടി സംരക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. കര്‍ക്കിടക മാസത്തിലെ മുടി സംരക്ഷണത്തിന്റെ കാര്യത്തിലും മറ്റു കാലങ്ങളേക്കാള്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. അത് എന്തൊക്കെ എന്ന് നോക്കാം.

കര്‍ക്കിടക മാസത്തിലെ മുടി സംരക്ഷണം: ശ്രദ്ധിക്കാനുണ്ട് ചിലത്

Hair Care Tips

Updated On: 

16 Jul 2025 23:50 PM

ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകം. രാമായണ മാസം എന്നും നാം പൊതുവേ ഈ മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ വർഷത്തെ കർക്കിടക ജൂലായ് 17നാണ് ആരംഭിക്കുക. ഇതിനുള്ള തയ്യാറെടുപ്പിലാണ് പല ഹൈദവ വീടുകളും. കർക്കിടക മാസം ആരംഭിക്കുന്നതിനു മുൻപെ വീടുകളിൽ തയ്യാറെടുപ്പുകൾ ഒരുങ്ങികഴിഞ്ഞു. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.

വിശ്വാസത്തിനു പുറമെ ആരോ​ഗ്യത്തിന്റെയും ചർമ സംരക്ഷണത്തിന്റെയും കാര്യത്തിൽ ഊന്നല്‍ നല്‍കേണ്ട ഒരു മാസം കൂടിയാണ് ഇത്. കർക്കിടകം മാസം മഴയുടെ സീസൺ കൂടിയാണ്. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. ഇതിനാല്‍ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് അഹാര രീതിയിൽ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. എന്നാൽ ഇതിനു പുറമെ ചര്‍മ മുടി സംരക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. കര്‍ക്കിടക മാസത്തിലെ മുടി സംരക്ഷണത്തിന്റെ കാര്യത്തിലും മറ്റു കാലങ്ങളേക്കാള്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. അത് എന്തൊക്കെ എന്ന് നോക്കാം.

Also Read:രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുമോ?

കർക്കിടക മാസത്തിൽ അധികം ഹെയർ പായ്ക്കുകൾ മുടിയിൽ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. ഉലുവ കട്ടിക്കരച്ചു തലയിൽ പുരട്ടുന്നതു പോലുള്ള ഹെയർ പായ്ക്കുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. എന്നാൽ കട്ടിയില്ലാത്ത പായ്ക്കുകൾ ഉപയോ​ഗിക്കാം. ഇതിനു പുറമെ കൂടുതൽ സമയം ഹെയർ പായ്ക്ക് തലയിൽ വയ്ക്കരുത്. അര മണിക്കൂറിനുള്ളിൽ കഴുകി കളയാൻ ശ്രമിക്കുക. കർക്കിടക മാസത്തിൽ മുടി ഉണങ്ങാൻ സമയം എടുക്കും. അതുകൊണ്ട് പൂർണമായും ഉണങ്ങി കഴിഞ്ഞതിനു ശേഷം മാത്രം മുടി ചീകാനും കെട്ടി വയ്ക്കാനും ശ്രമിക്കുക.

ഹോട്ട് ഓയില്‍ മസാജ് ഏറെ നല്ലതാണ്. ഇത് കര്‍ക്കിടക മാസത്തില്‍ മുടിയ്ക്കും തലയോട്ടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്. ഇതിനു ശേഷം താളി ഉപയോ​ഗിച്ച് കഴുകി കളയുന്നതും നല്ലതാണ്. ഇതു പോലെ കുളിയ്ക്കുന്ന വെള്ളത്തില്‍ പനിക്കൂര്‍ക്കയില, തുളസിയില, ആര്യവേപ്പില, നെല്ലിയില ഇത്തരം ഇലകളില്‍ ഏതെങ്കിലും ഇലകള്‍ ഇട്ട് വെള്ളം വച്ച് മുടി കഴുകുന്നത് നല്ലതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും