Happy Teachers Day 2025: അറിവിൻ്റെ വഴികാട്ടികൾക്ക് ഒരു സ്നേഹ സന്ദേശം; അധ്യാപക ദിനത്തിൽ ആശംസകൾ അറിയിക്കാം
Happy Teachers Day Wishes 2025: അധ്യാപകനും തത്ത്വ ചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമെന്നതാണ് ഈ ദിവസത്തിൻ്റെ മറ്റൊരു പ്രത്യേകത. അധ്യാപകരോട് വിദ്യാർത്ഥികൾക്കുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഈ ദിനം എല്ലാ വർഷവും ആചരിക്കുന്നത്.
നമ്മുടെ ഒരു പ്രായം വരെ വീടു വിട്ടാൽ പിന്നീടുള്ള സമയം നാം അധ്യാപകരോടൊപ്പമായിരിക്കും. അതുകൊണ്ട് തന്നെ മാതാപിതാകൾക്ക് തുല്യമാണ് അധ്യാപകരുടെ സ്ഥാനം. ജീവിതത്തിൽ എല്ലാവർക്കും മറക്കാൻ പറ്റാത്ത ഓർമ്മകളും അറിവും സമ്മാനിച്ച ഒരു പ്രിയപ്പെട്ട അധ്യാപികയോ, അധ്യാപികനോ ഉണ്ടാകാം. അവർ നമ്മളെ പല രീതിയിലായിരിക്കും സ്വാധീനിച്ചിരിക്കുന്നത്. ചിലർക്ക് അധ്യാപകരാണ് ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവിന് കാരണക്കാരാകുന്നത്.
നാം എത്രവലിയ നിലയിലെത്തിയാലും മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും അതിലൊരു വലിയ പങ്കുണ്ട്. അതിനാൽ നമ്മുടെ രാജ്യത്ത് എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപകനും തത്ത്വ ചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമെന്നതാണ് ഈ ദിവസത്തിൻ്റെ മറ്റൊരു പ്രത്യേകത.
അധ്യാപകരോട് വിദ്യാർത്ഥികൾക്കുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഈ ദിനം എല്ലാ വർഷവും ആചരിക്കുന്നത്. നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വിലമതിക്കാനാവത്തതാണ്. ഈ അധ്യാപക ദിനത്തിൽ അവർക്ക് എന്നും ഓർക്കാനായി കാർഡുകളും, പൂക്കളും സമ്മാനിക്കാവുന്നതാണ്. സ്കൂൾ ദിവസങ്ങളിൽ അധ്യാപികർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് അധ്യാപിക ദിനം വിദ്യാർത്ഥികൾ ആഘോഷമാക്കാറുണ്ട്.
എന്നാൽ ഇക്കൊല്ലത്തെ അധ്യാപക ദിനം വന്നിരിക്കുന്നത് തിരുവോണ ദിവസത്തിലാണ്. അവധിയായതിനാൽ കുട്ടികളെല്ലാവരും വീടുകളിലാണ്. എങ്കിലും ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സന്ദേശം കൈമാറാൻ മറക്കല്ലേ. ഏറ്റവും പ്രിയപ്പെട്ട് അധ്യാപകനോ അധ്യാപികയ്ക്കോ നിങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് ഈ ദിവസം നമ്മുക്ക് ആചരിക്കാം.
അധ്യാപക ദിനത്തിൽ അറിവിൻ്റെ വഴികാട്ടികൾക്ക് സ്നേഹ സന്ദേശം അയക്കാം
നിങ്ങളെപ്പോലുള്ള അധ്യാപകരാണ് ഞങ്ങളുടെ സ്വപ്നങ്ങളുടെ ശില്പികൾ, പ്രിയപ്പെട്ട അധ്യാപികയ്ക്ക്/ അധ്യാപകന് അധ്യാപക ദിനാശംസകൾ.
നിങ്ങളാണ് യഥാർത്ഥ രാഷ്ട്രനിർമ്മാണക്കാർ! എല്ലാ അധ്യാപകർക്കും സ്നേഹവും, ബഹുമാനവും നിറഞ്ഞ ഒരു മനോഹരമായ ദിവസം ആശംസിക്കുന്നു.
സമൂഹത്തിന്റെ നിശബ്ദ ശില്പികളായ പ്രിയ അധ്യാപകർക്ക് സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകൾ!
പുസ്തകത്തിൽ നിന്ന് മാത്രമല്ല, ഹൃദയത്തിൽ നിന്നുള്ള അധ്യാപനത്തിന് നന്ദി. അധ്യാപക ദിനാശംസകൾ!
പഠനത്തെ ആസ്വദിക്കാനും ആനന്ദകരമാക്കാനും പഠിപ്പിച്ച പ്രിയ ഗുരുവിന് അധ്യാപക ദിനാശംസകൾ.