Vinegar Uses: പാചകത്തിന് മാത്രമല്ല വിനാ​ഗിരികൊണ്ട് വേറെയുമുണ്ട് ​ഗുണങ്ങൾ; അറിയാം എന്തെല്ലാമെന്ന്

Uses Of Vinegar In Daily Life: മാർബിളിൽ വിനാ​ഗിരി ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് കാലക്രമേണ കേടുപാടുകൾ വരുത്തും. പൂന്തോട്ടത്തിൽ വളർന്നുനിൽക്കുന്ന ചില ആവശ്യമില്ലാത്ത പുൽച്ചെടികൾ നശിപ്പിക്കാൻ വിനാ​ഗിരി നല്ലതാണ്. ഈ ചെടികൾ ഉണങ്ങി പോകുന്നതിന് വിനാ​ഗിരി തളിച്ചാൽ മതിയാകും. പൂന്തോട്ട ഉപകരണങ്ങളിൽ നിന്ന് തുരുമ്പും അഴുക്കും വൃത്തിയാക്കാൻ വിനാഗിരി നല്ലൊരു മാർ​ഗമാണ്.

Vinegar Uses: പാചകത്തിന് മാത്രമല്ല വിനാ​ഗിരികൊണ്ട് വേറെയുമുണ്ട് ​ഗുണങ്ങൾ; അറിയാം എന്തെല്ലാമെന്ന്

vinegar.

Published: 

16 Jan 2025 | 04:56 PM

എല്ലാ വീടുകളിലുമുള്ള ഒന്നാണ് വിനാ​ഗിരി. പാചകത്തിനായി ഇവ ഉപയോ​ഗിക്കാറുമുണ്ട്. സാലഡുകൾ, അച്ചാറുകൾ തുടങ്ങി വിവിധ വിഭവങ്ങളിൽ വിനാ​ഗിരി ചേർക്കാറുണ്ട്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിനപ്പുറം മറ്റ് പല കാര്യങ്ങൾക്കും ഇത് ഉപയോ​ഗിക്കാൻ പറ്റുമെന്ന കാര്യം എത്ര പേർക്കറിയാം. നമുക്കറിയാത്ത പല കാര്യങ്ങൾക്കും വിനാ​ഗിരി ഉപയോ​ഗിക്കാവുന്നതാണ്. എന്തെല്ലാമെന്ന് നോക്കാം.

മൾട്ടി പർപ്പസ് ക്ലീനർ

കെമിക്കൽ ക്ലീനറുകൾക്ക് പകരമായി വിനാഗിരി ഉപയോ​ഗിക്കാവുന്നതാണ്. അവയിലെ അസിഡിറ്റി കാരണം, ഗ്രീസ്, പൊടി, സോപ്പിൻ്റെ അവശിഷ്ടങ്ങൾ എന്നിവ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഒരു സ്പ്രേ കുപ്പിയിൽ തുല്യ അളവിൽ വിനാഗിരിയും വെള്ളവും കലർത്തി നിങ്ങളുടെ അടുക്കള, ടോയ്ലറ്റ്, ജനാലകൾ എന്നിവ വൃത്തിയാക്കാൻ വിനാ​ഗിരി ഉപയോ​ഗിക്കാവുന്നതാണ്. നല്ല സു​ഗന്ധം ലഭിക്കുന്നതിന് നിങ്ങൾക്ക് കുറച്ച് തുള്ളി എണ്ണയോ മറ്റ് എസൻസുകളോ ചേർക്കാം. എന്നാൽ മാർബിളിൽ വിനാ​ഗിരി ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് കാലക്രമേണ കേടുപാടുകൾ വരുത്തും.

ദുർഗന്ധം അകറ്റാൻ

നിങ്ങളുടെ അടുക്കളയിൽ ദുർഗന്ധം നിലനിൽക്കുന്നുണ്ടോ? എങ്കിൽ വിനാഗിരി ഇത് അനായാസം നീക്കം ചെയ്യും. വിനാ​ഗിരിക്ക് അസിഡിറ്റി സ്വഭാവമുള്ളതിനാൽ, ദുർഗന്ധത്തെ ഇല്ലാതാക്കുന്നു. അതിനായി, ഒരു പാത്രം വിനാഗിരി രാത്രി മുഴുവൻ പുറത്ത് വയ്ച്ചാൽ വായുവിലെ ദുർ​ഗന്ധം ഇല്ലാതാകുന്നു. നിങ്ങളുടെ ഫ്രിഡ്ജിന്റെയോ വേസ്റ്റ് ബിന്നിൻ്റെയോ ദുർഗന്ധം അകറ്റാനും ഇത് ഉപയോഗിക്കാം. മാത്രമല്ല, വിയർപ്പിന്റെ ദുർഗന്ധമുള്ള വസ്ത്രങ്ങളിലെ ദുർഗന്ധം നീക്കം ചെയ്യാനും നിങ്ങളുടെ വസ്ത്രങ്ങൾ പുതുമയോടെ നിലനിർത്താനും ഒരു കപ്പ് വിനാഗിരി വാഷിംഗ് മെഷീനിൽ ചേർത്താൽ നന്നായിരിക്കും.

തുണി മൃദുവാക്കുന്നു ‌

നിങ്ങളുടെ വസ്ത്രങ്ങൾ മൃദുവാക്കാൻ, പ്രത്യേകിച്ച് ശൈത്യകാലത്ത്, ഒരു പ്രകൃതിദത്ത മാർഗമാണ് വിനാ​ഗിരി. വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ അര കപ്പ് വിനാഗിരി അതിലേക്ക് ചേർക്കുക. ഇത് ദുർഗന്ധവും ഡിറ്റർജന്റിൻ്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ മാത്രമല്ല, നിങ്ങളുടെ വസ്ത്രങ്ങൾ മൃദുവായും നിലനിർത്താനും സഹായിക്കും. കടയിൽ നിന്ന് വാങ്ങുന്ന ക്ലീനറുകളിൽ കാണപ്പെടുന്ന കഠിനമായ രാസവസ്തുക്കൾ വിനാഗിരിയിൽ അടങ്ങിയിട്ടില്ലാത്തതിനാൽ, സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് ഈ രീതി ദോഷം ചെയ്യുകയില്ല.

പൂന്തോട്ടപരിപാലനം

നിങ്ങളുടെ പൂന്തോട്ടപരിപാലന ആവശ്യങ്ങൾക്ക് പ്രകൃതിദത്തവും ചെലവ് കുറഞ്ഞതുമായ ഒരു മാർ​ഗമാണ് വിനാഗിരി. പൂന്തോട്ടത്തിൽ വളർന്നുനിൽക്കുന്ന ചില ആവശ്യമില്ലാത്ത പുൽച്ചെടികൾ നശിപ്പിക്കാൻ വിനാ​ഗിരി നല്ലതാണ്. ഈ ചെടികൾ ഉണങ്ങി പോകുന്നതിന് വിനാ​ഗിരി തളിച്ചാൽ മതിയാകും. മറ്റ് ചെടികളിൽ എത്താതെ ശ്രദ്ധിക്കണം. കൂടാതെ, നിങ്ങളുടെ പൂന്തോട്ട ഉപകരണങ്ങളിൽ നിന്ന് തുരുമ്പും അഴുക്കും വൃത്തിയാക്കാൻ വിനാഗിരി നല്ലൊരു മാർ​ഗമാണ്. അവയുടെ തിളക്കം വീണ്ടെടുക്കാൻ വിനാഗിരിയിൽ മുക്കിവയ്ച്ച ശേഷം കഴുകി കളയാവുന്നതാണ്.

മുടിക്ക്

ആപ്പിൾ സിഡെർ വിനെഗർ, ഒരു പ്രകൃതിദത്ത മുടി സംരക്ഷണ പ്രതിവിധിയാണ്. രണ്ട് സ്പൂൺ വിനാഗിരി അത്രതന്നെ വെള്ളത്തിൽ ലയിപ്പിച്ച് ഷാംപൂ ചെയ്ത ശേഷം കഴുകാൻ ഉപയോഗിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടി സന്തുലിതമാക്കാനും, താരൻ കുറയ്ക്കാനും, വിഷാംശം അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ നിങ്ങളുടെ മുടി വൃത്തിയുള്ളതും ഉന്മേഷദായകവുമാക്കാനും ഇത് ധാരാളമാണ്. ഈ മിശ്രിതം പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ