Longyearbyen: മരണം നിരോധിച്ച ഗ്രാമം, താമസിക്കുന്നത് രണ്ടായിരത്തോളം പേർ

Longyearbyen: ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഖനന ഗ്രാമമാണ് ലോങിയര്‍ബയന്‍. നോർവെയിലെ ഈ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം രണ്ടായിരത്തോളമാണ്.

Longyearbyen: മരണം നിരോധിച്ച ഗ്രാമം, താമസിക്കുന്നത് രണ്ടായിരത്തോളം പേർ

Longyearbyen

Published: 

27 Jun 2025 | 02:24 PM

വ്യത്യസ്ത തരം ഭാഷകളും സംസ്കാരങ്ങളും ഇഴകലർന്നതാണ് നമ്മുടെ ലോകം. ഓരോ രാജ്യത്തും പ്രത്യേക നിയമങ്ങളും നിലനിൽക്കുന്നു. എന്നാൽ മരണം നിരോധിച്ച ഒരു ഗ്രാമം ഈ ഭൂമുഖത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സത്യമാണ്, മരണം നിയമം മൂലം നിരോധിച്ച ഒരു ഗ്രാമമുണ്ട് ഈ ലോകത്ത്.

ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഖനന ഗ്രാമമാണ് ലോങിയര്‍ബയന്‍. നോർവെയിലെ ഈ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം രണ്ടായിരത്തോളമാണ്. 1950 മുതലാണ് ലോങിയര്‍ബയനിൽ മരണം നിയമവിരുദ്ധമാക്കിയത്.  ധ്രുവ പ്രദേശമായതിനാല്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളൊന്നും അഴുകാതെ അവശേഷിക്കുകയും അത് വഴി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും തുടങ്ങിയതോടെയാണ് മരണവും ശവസംസ്‌കാരവും ലോങിയര്‍ബയനിൽ നിരോധിച്ചത്.

ലോങിയര്‍ബയന്‍

1906 ല്‍ അമേരിക്കന്‍ സ്വദേശിയായിരുന്ന ജോണ്‍ ലോങിയര്‍ എന്ന വ്യക്തിയാണ് ഈ പ്രദേശത്ത് ആദ്യം താമസമാക്കിയത്. അത് വഴിയാണ് ലോങിയർബയൻ എന്ന പേര് ഈ ഗ്രാമത്തിന് ലഭിച്ചത്. തുടർന്ന് ഏതാണ്ട് 500 ഒളം ഗ്രാമവാസികളെ ജോണ്‍ ലോങിയര്‍ ഇവിടെ എത്തിച്ചു. പിന്നീട് ഒരു കല്‍ക്കരി ഖനി ഇവിടെയുണ്ടായി. ഇതോടെ കൂടുതല്‍ ആളുകള്‍ ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു.

1918ൽ ലോകമെമ്പാടും ബാധിച്ച വൈറസ് പനി ഇവിടെയും പടര്‍ന്നുപിടിച്ചതിന്‍റെ അനന്തരഫലം ആയിരുന്നു മരണ നിരോധ നിയമം. ഉത്തരധ്രുവത്തിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ഇവിടെ സംസ്‌കരിച്ചാല്‍ മൃദദേഹങ്ങള്‍ അലിഞ്ഞ് മണ്ണിനോട് ചേരില്ലായിരുന്നു. പേര്‍മാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് മൃതദേഹങ്ങള്‍ അഴുകാതെ എത്രവര്‍ഷം വേണേലും അവശേഷിക്കാന്‍ കാരണം. 46 ഡിഗ്രി സെല്‍ഷ്യസാണ് ലോങിയർബയനിലെ ശരാശരി കുറഞ്ഞ താപനില. ഇവിടെ ജനനവും കുറവാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ