5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Valentine’s Day 2025: ഇന്ന് വാലന്റൈന്‍സ് ഡേ; പ്രണയിക്കാം പ്രണയിച്ചുകൊണ്ടേയിരിക്കാം, പ്രണയം അലങ്കരിക്കാന്‍ ചുവപ്പെന്തിന്?

Importance of Red Color in Valentine's Day: പ്രണയം മാത്രമല്ല ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ഏത് തരത്തിലുള്ള ഇഷ്ടം ആഘോഷിക്കപ്പെടും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തിന്റെ അവസാനമാണ് വാലന്റൈന്‍സ് ദിനം. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വാരാഘോഷം. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ്, വാലന്റൈന്‍സ് എന്നിങ്ങനെയാണ് ഓരോ ദിനങ്ങളും ആഘോഷിക്കപ്പെടുന്നത്.

Valentine’s Day 2025: ഇന്ന് വാലന്റൈന്‍സ് ഡേ; പ്രണയിക്കാം പ്രണയിച്ചുകൊണ്ടേയിരിക്കാം, പ്രണയം അലങ്കരിക്കാന്‍ ചുവപ്പെന്തിന്?
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 14 Feb 2025 07:21 AM

ഇന്ന് വാലന്റൈന്‍സ് ദിനം, ലോകമെമ്പാടും ഇന്ന് പ്രണയം ആഘോഷിക്കും. ഫെബ്രുവരി ഏഴിന് ആരംഭിച്ച വാലന്റൈന്‍ വീക്കിന് ഇന്നത്തോടെ പരിസമാപ്തി കുറിക്കുകയാണ്. കമിതാക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണ്. പ്രൊപ്പോസ് ഡേയില്‍ സ്‌നേഹം തുറന്ന് പറയാന്‍ സാധിക്കാതെ പോയവര്‍ക്ക് ഇന്നും നല്ലൊരു അവസരമാണ്.

പ്രണയം മാത്രമല്ല ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ഏത് തരത്തിലുള്ള ഇഷ്ടം ആഘോഷിക്കപ്പെടും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തിന്റെ അവസാനമാണ് വാലന്റൈന്‍സ് ദിനം. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വാരാഘോഷം. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ്, വാലന്റൈന്‍സ് എന്നിങ്ങനെയാണ് ഓരോ ദിനങ്ങളും ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ എന്തിനാണ് ഫെബ്രുവരി 14ന് പ്രണയദിനമായി ആഘോഷിക്കുന്നതെന്ന് അറിയാമോ?

പ്രണയദിനം

റോമന്‍ ഉത്സവമായ ലൂപ്പര്‍കാലിയയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രണയദിനവുമായി ബന്ധപ്പെട്ട ഒരു കഥ. ഫെബ്രുവരിയില്‍ പകുതിയില്‍ അതായാത് വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. നറുക്കെടുപ്പിലൂടെ സ്ത്രീകളെ പുരുഷന്മാരുമായി ജോഡികളാക്കിയായിരുന്നു ഈ ആഘോഷം.

പിന്നീട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഈ ഉത്സവാഘോഷത്തിന് പകരം സെന്റ് വാലന്റൈന്‍സ് ദിനം ആചരിക്കാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ 14ാം നൂറ്റാണ്ട് വരെ പ്രണയദിനം എന്നതായി വാലന്റൈന്‍സ് ദിനം അടയാളപ്പെടുത്തിയിരുന്നില്ല.

സെന്റ് വാലന്റൈന്‍ ടെര്‍ണിയുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു കഥ. അദ്ദേഹത്തില്‍ നിന്നാണ് ഈ ദിനത്തിന് വാലന്റൈന്‍ എന്ന പേര് വന്നതെന്നാണ് വിശ്വാസം. പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്നതിനായി ജിവത്യാഗം ചെയ്ത കത്തോലിക്ക പുരോഹിതനാണ് സെന്റ് വാലന്റൈന്‍. അദ്ദേഹത്തിന്റെ ഓര്‍മദിനമായാണ് ഫെബ്രുവരി 14ന് ലോകമെമ്പാടും പ്രണയദിനമായി ആഘോഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

പ്രണയിക്കുന്നവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍ കമിതാക്കള്‍ തമ്മിലുള്ള രഹസ്യ വിവാഹങ്ങള്‍ അദ്ദേഹം നടത്തി കൊടുത്തു. അക്കാലത്ത് റോമാ സാമ്രാജ്യം ഭരിച്ചിരുന്നത് ക്ലോയിഡ് രണ്ടാമനായിരുന്നു. യുദ്ധത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന രാജാവിന് യുവാക്കള്‍ വിവാഹിതരാകുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയുമെന്നായിരുന്നു രാജാവിന്റെ വാദം.

Also Read: Valentine’s Day Wishes: ‘നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്, ഈ കടലും ആകാശവും പോലെ’; പ്രിയപ്പെട്ടവർക്ക് വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരാം

എന്നാല്‍ സെന്റ് വാലന്റൈന്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് അറിഞ്ഞ രാജാവ് അദ്ദേഹത്തെ ജയിലിലടച്ചു. പിന്നീട് ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. അദ്ദേഹത്തിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു. ഇതറിഞ്ഞ രാജാവ് വാലന്റൈനിന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. കൊലപ്പെടുത്താന്‍ കൊണ്ടുപോകുന്നതിന് മുമ്പായി ഫ്രം യുവര്‍ വാലന്റൈന്‍ എന്നെഴുതി കത്ത് അദ്ദേഹം ആ പെണ്‍കുട്ടിക്ക് സമ്മാനിച്ചിരുന്നു. അതിന് ശേഷമാണ് സെന്റ് വാലന്റൈനിന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനം ആഘോഷിച്ച് തുടങ്ങിയതെന്നും വിശ്വാസമുണ്ട്.

ചുവപ്പിന്റെ പ്രത്യേകത

ചുവപ്പ് നിറം പ്രതിനിധീകരിക്കുന്നത് സ്‌നേഹത്തെയും വികാരത്തെയുമാണ് എന്നതിനാലാണ് പ്രണയദിനം ചുവപ്പിന്റേത് കൂടിയാകുന്നത്. ഹൃദയത്തിന്റെ നിറമായും ആകാംക്ഷയുടെയും ആത്മവിശ്വാസത്തിന്റെയുമെല്ലാം നിറമായി ചുവപ്പ് മാറുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഭാഗ്യവും നന്മയും വന്നുചേരുമെന്നാണ് വിശ്വാസം. ഗ്രീക്ക്, ഹീബ്രു സംസ്‌കാരങ്ങളില്‍ പൂര്‍വിക കാലം മുതല്‍ക്കെ ചുവപ്പിനെ പ്രണയത്തിന്റെ ചിഹ്നമായി കണക്കാക്കിയിരുന്നു.