Green Dress in Operation Theatre: ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ പച്ചവസ്ത്രം ധരിക്കുന്നതിന് കാരണമെന്ത്? നിങ്ങള്‍ക്കറിയാമോ?
Why Green Dress in Operation Theatre: പച്ചനിറത്തിന് പുറമേ വെള്ളയും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ഒരു കാരണം കൂടിയുണ്ട്.

പ്രതീകാത്മക ചിത്രം
യൂണിഫോം ധരിച്ചുകൊണ്ടാണ് ഈ ലോകമെമ്പാടുമുള്ള പലതരത്തിലുള്ള ജോലികളും ചെയ്യേണ്ടത്. ഓരോ ജോലികള്‍ക്കും ഓരോ തരത്തിലുള്ള യൂണിഫോമുകള്‍ പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ പോലീസോ പട്ടാളമോ എന്തുമാകട്ടെ അവരവരുടേതായ പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ജോലി ചെയ്യാന്‍ പാടുകയുള്ളൂ.
അഭിഭാഷകര്‍ കറുത്ത കോട്ട് ധരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ വെള്ള കോട്ടാണ് സാധാരണയായി ധരിക്കാറുള്ളത്. ശസ്ത്രക്രിയയുടെ വേളയില്‍ ഡോക്ടര്‍മാര്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അതിന് കാരണമെന്താണെന്ന് അറിയാമോ?
1914ലാണ് ആദ്യമായി പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ഡോക്ടര്‍മാര്‍ ധരിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷം ആശുപത്രികളിലെ പരമ്പരാഗത വസ്ത്രത്തിന്റെ നിറമായ വെള്ള ഒഴിവാക്കി പച്ച കൊണ്ടുവരികയായിരുന്നു. പിന്നീട് ശസ്ത്രക്രിയ വേളകളില്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് പതിവായി.
പച്ചനിറത്തിന് പുറമേ വെള്ളയും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ഒരു കാരണം കൂടിയുണ്ട്.
വെളിച്ചമുള്ള സ്ഥലത്ത് നിന്ന് വെളിച്ചം കുറഞ്ഞ മുറിയിലേക്ക് കടക്കുന്ന സമയത്ത് സ്വാഭാവികമായും നമ്മുടെ കണ്ണിന് മങ്ങല്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പച്ച അല്ലെങ്കില്‍ നീല നിറങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇങ്ങനെ സംഭവിക്കുന്നതില്‍ നിന്നും തടയുന്നു.
ഓപ്പറേഷന്‍ തിയേറ്ററുകളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പച്ചയോ നീലയോ നിറങ്ങള്‍ ചുറ്റുമുണ്ടാകുന്നത് ഡോക്ടര്‍മാരുടെ കാഴ്ചയെ ബാധിക്കുന്നില്ല.
മൂക്കില്‍ ശസ്ത്രക്രിയ നടത്തി, യുവതിക്ക് കാഴ്ച നഷ്ടമായി
കണ്ണൂര്‍: മൂക്കില്‍ ശസ്ത്രക്രിയക്ക് വിധേയമായതിന് പിന്നാലെ യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു. കണ്ണൂര്‍ അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌നയ്ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി രസ്‌നയുടെ കുടുംബം പരാതി നല്‍കി.
ഒക്ടോബര്‍ 24നായിരുന്നു ശസ്ത്രക്രിയ നടന്നത്. മൂക്കിന്റെ ദശ വളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായാണ് യുവതി മെഡിക്കല്‍ കോളേജിലെത്തിത്. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ട വിവരം ഡോക്ടര്‍മാരെ അറിയിച്ചിരുന്നെങ്കിലും നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ ശരിയാകുമെന്നും പറഞ്ഞതായി രസ്‌നയുടെ കുടുംബം ആരോപിക്കുന്നു.
എന്നാല്‍ പിന്നീട് നേത്ര ചികിത്സാ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ ചികിത്സ നല്‍കണമെന്ന് നേത്ര ചികിത്സാ വിദഗ്ധര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവെപ്പെടുക്കുകയായിരുന്നു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞതെങ്കിലും പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാര്‍ജ് ചെയ്ത് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി കണ്ടെത്തി.