Ruturaj Gaikwad: സെഞ്ചുറിയടിച്ചിട്ടും ടീമിലില്ല; സഞ്ജുവിന്റെ അതേ അനുഭവം റുതുരാജിനും
Why was Ruturaj Gaikwad dropped from India's ODI squad: ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ റുതുരാജും ഉണ്ടായിരുന്നു

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ റുതുരാജും ഉണ്ടായിരുന്നു. പ്രോട്ടീസിനെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ റുതുരാജ് സെഞ്ചുറി അടിച്ചിരുന്നു (Image Credits: PTI)

എന്നിട്ടും റുതുരാജിനെ ഒഴിവാക്കിയത് ആരാധകര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2023ല്‍ സെഞ്ചുറി നേടിയ ശേഷം സഞ്ജു സാംസണ് ഏകദിനം കളിക്കാനായിട്ടില്ല. റുതുരാജിനും സമാന അവസ്ഥയാണ് (Image Credits: PTI)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കളിച്ചിരുന്നില്ല. ഇരുവരുടെയും അഭാവത്തിലാണ് റുതുരാജ് അന്ന് ടീമിലെത്തിയത്. ഗില്ലും ശ്രേയസും തിരിച്ചെത്തിയതോടെ റുതുരാജ് പുറത്താവുകയായിരുന്നു (Image Credits: PTI)

റുതുരാജിനോട് സെലക്ഷന്‍ കമ്മിറ്റി കാണിച്ചത് അനീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. റുതുരാജിന് ഇടം ലഭിക്കാത്തത് അമ്പരപ്പിച്ചെന്ന് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ കോമ്പറ്റീഷന്‍ തികച്ചും വ്യത്യസ്ത തലത്തിലാണെന്നും പത്താന്‍ ചൂണ്ടിക്കാട്ടി (Image Credits: PTI)

ലിസ്റ്റ് എ ക്രിക്കറ്റില്‍ 83 ശരാശരിയുള്ള ദേവ്ദത്ത് പടിക്കലിന് ഏകദിന ടീമിന്റെ അടുത്തുപോലും എത്താനായിട്ടില്ലെന്നും പത്താന്‍ പറഞ്ഞു. എന്തായാലും, ഗില്ലിന്റെയും ശ്രേയസിന്റെയും മടങ്ങിവരവ് റുതുരാജിന് തിരിച്ചടിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര ജനുവരി 11ന് ആരംഭിക്കും (Image Credits: PTI)