Nataraja Idol : വീട്ടിൽ നടരാജ വിഗ്രഹം വെയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Nataraja Idol And Vastu Shastra : ചോളരാജാക്കന്മാരുടെ കാലം മുതലാണ് നടരാജ ശിൽപം രൂപം കൊണ്ടത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഭഗവാൻ ശിവൻ താണ്ഡവ നൃത്തമാടുന്ന മാതൃകയിലാണ് ഈ ശിൽപ്പരൂപം.

Nataraja Idol : വീട്ടിൽ നടരാജ വിഗ്രഹം വെയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Nataraja Idol

Published: 

19 Jul 2025 18:28 PM

ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഭാഗവന്മാരുടെ രൂപങ്ങളും വിഗ്രഹങ്ങളും വീട്ടിൽ പൂജക്കായി സൂക്ഷിക്കാറുണ്ട്. പരമശിവൻ്റെ ശിവലിംഗ രൂപവും ശബരിമല അയ്യപ്പൻ്റെയും ഓടക്കുഴലുമായി നിൽക്കുന്ന കൃഷ്ണ ഭഗവാൻ്റെയും ഗണപതിയുടെ അടക്കം വിഗ്രഹങ്ങൾ ഹൈന്ദവ വിശ്വാസികൾ തങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ പൂജാമുറിയിൽ കണ്ട് വരാത്ത ഒരു രൂപമാണ് നടരാജ വിഗ്രഹം. എന്തുകൊണ്ട് വീടുകളിൽ നടരാജ വിഗ്രഹം സൂക്ഷിക്കാത്തത്. അതിന് പിന്നിൽ വാസ്തു ശാസ്ത്രം പറയുന്ന കാരണമെന്താണെന്ന് പരിശോധിക്കാം.

നടരാജ വിഗ്രഹം

പരമശിവൻ താണ്ഡവ നൃത്തമാടുന്ന മാതൃകയാണ് നടരാജ വിഗ്രഹത്തിനുള്ളത്. നാല് കൈകളും കാൽചുവട്ടിൽ അസുരനും അങ്ങനെ രൗദ്ര ഭാവത്തിൽ നിൽക്കുന്ന പരമശിവനെയാണ് നടരാജ വിഗ്രഹത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചോളരാജവംശത്തിൻ്റെ കാലത്താണ് ഈ നൃത്തരൂപം രൂപം കൊണ്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ശിവൻ്റെ പത്നിയായ സതി അഗ്നി പ്രവേശം ചെയ്തപ്പോൾ കോപിഷ്ഠനായ ഭഗവാൻ താണ്ഡവ നൃത്തം ചവിട്ടിയെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നടരാജ വിഗ്രഹം രൂപം കൊള്ളുന്നത്.

നടരാജ വിഗ്രഹം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല?

നാട്യരൂപവുമായി ഏറെ സാദൃശ്യമുള്ളതിനാൽ നടരാജ വിഗ്രഹങ്ങൾ പൊതുവെ കാണപ്പെടുന്നത് നൃത്തവിദ്യാലയങ്ങളിലാണ്. തമിഴ്നാട്ടിലെ ചിദംബരത്തുള്ള നാടരാജ ക്ഷേത്രത്തിലുള്ള വിഗ്രഹമാണ് നൃത്ത വിദ്യാലയങ്ങളിൽ ഏറെയും ഉപയോഗിക്കുന്നത്. ആ ക്ഷേത്രത്തിൽ, ഭഗവാൻ താണ്ഡവമാടുമ്പോഴുള്ള 108 നൃത്ത ഭാവങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നൃത്ത വിദ്യാലയങ്ങളിൽ നടരാജ വിഗ്രഹങ്ങൾക്ക് പ്രധാന്യം ലഭിച്ചത്.

ALSO READ : ആമ മോതിരം ധരിക്കുന്നത് നല്ലതാണോ? ഏത് വിരലിൽ ധരിക്കണം? ഈ തെറ്റുകൾ അരുത്

എന്നാൽ നടരാജ വിഗ്രഹങ്ങൾ ഒരിക്കലും പൂജയ്ക്കായി വീട്ടിൽ സൂക്ഷിക്കാൻ പാടില്ലയെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. എന്നാൽ ഈ വിഗ്രഹം തങ്ങളുടെ വീട്ടിൽ സൂക്ഷിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. വിഗ്രഹം എപ്പോഴും മുറിയുടെ വടക്ക് കിഴക്കേ മൂലയിൽ വെക്കാനേ പാടുള്ളൂ. പൊടി പിടിയ്ക്കുക, അലക്ഷ്യമായി സൂക്ഷിക്കാനോ പാടില്ല. മറ്റ് വിഗ്രഹങ്ങളോ, വേറെ വസ്തുക്കളോ നടരാജ വിഗ്രഹത്തെ മറയ്ക്കാനോ, ചേർന്നിരിക്കാനോ പാടില്ല.

നാട്യത്തിൽ നിന്നും മാറി ചിന്തിക്കുമ്പോൾ നടരാജ രൂപം പരമശിവൻ ഉഗ്രകോപിയായി നിൽക്കുന്നതിൻ്റെ പ്രതീകമാണ്. വേണ്ടത്ര സൂക്ഷ്മതയോടെ ഈ വിഗ്രഹം വീട്ടിൽ സൂക്ഷിച്ചില്ലെങ്കിൽ കുടുംബങ്ങളിൽ പ്രതിസന്ധികൾ നേരിട്ടേക്കാം. വീട്ടിൽ ഭിന്നതയ്ക്കോ, ധനനഷ്ടത്തിനോ, കലഹത്തിനോ, മറ്റ് അസ്വസ്ഥതകൾക്കോ ഇത് വഴിവെച്ചേക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും