AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nail Astro Tips: സന്ധ്യ കഴിഞ്ഞാൽ നഖം മുറിക്കരുത്? പിന്നിലെ വിശ്വാസങ്ങൾ അറിയാം

Nail Astro Tips: ദോഷമാണ്, വീട്ടിൽ കടം കയറും എന്നിങ്ങനെയുള്ള പല കാരണങ്ങളാണ് അവർ നമ്മളോട് പറയാറുള്ളത്..

Nail Astro Tips: സന്ധ്യ കഴിഞ്ഞാൽ നഖം മുറിക്കരുത്? പിന്നിലെ വിശ്വാസങ്ങൾ അറിയാം
Nail CuttingImage Credit source: Tv9 Network
ashli
Ashli C | Published: 27 Nov 2025 22:03 PM

പഴമക്കാർ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് സന്ധ്യ കഴിഞ്ഞാൽ കയ്യിലെ നഖം മുറിക്കരുത് എന്ന്. ദോഷമാണ്, വീട്ടിൽ കടം കയറും എന്നിങ്ങനെയുള്ള പല കാരണങ്ങളാണ് അവർ നമ്മളോട് പറയാറുള്ളത്.. ഇത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരവും മറ്റു പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളാണ് ഇതിനു പുറകിൽ.

ജ്യോതിഷപരമായ വിശ്വാസമായി സന്ധ്യാസമയത്ത് ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവി വീട്ടിൽ പ്രവേശിക്കുന്ന സമയത്ത് നഖം മുറിക്കുന്നത് ഐശ്വര്യ കേടായാണ് കണക്കാക്കുന്നത്. നഖം മുറിച്ച് പുറത്തേക്ക് കളയുന്നത് വീട്ടിലെ ഐശ്വര്യക്കേട് ഉണ്ടാക്കും. ദോഷം വരുത്തി വയ്ക്കും എന്നും വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് കടവും ദാരിദ്ര്യവും വരുത്തും എന്നാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.

മറ്റൊന്ന് പ്രായോഗികമായ കാരണങ്ങളാണ്. പണ്ടുകാലത്ത് വൈദ്യുതിയും വെളിച്ചവും ഒന്നും വീടുകളിൽ ഇല്ല. മാത്രമല്ല നഖം മുറിക്കാനും മറ്റും ബ്ലേഡ് കത്തി മുതലായവയാണ് ഉപയോഗിച്ചിരുന്നത്. അരണ്ട വെളിച്ചത്തിൽ നഖം മുറിക്കുന്നത് വിരലുകൾക്ക് മുറിവേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അത് മുൻനിർത്തിയാണ് ഇത്തരത്തിലുള്ള വിശ്വാസം പറഞ്ഞിരുന്നത്.

അപകടം ഒഴിവാക്കുന്നതിന് വേണ്ടിയും  ഇങ്ങനെ പറഞ്ഞിരുന്നു. അതുപോലെതന്നെ ചില പ്രത്യേക ദിവസങ്ങളിൽ നഖം മുറിക്കരുത് എന്നും വിശ്വാസമുണ്ട്. പ്രധാനമായും ശനിയാഴ്ചകളിൽ നഖം മുറിക്കരുത് എന്നാണ് വിശ്വാസം. ഇത് ശനീശ്വരന്റെ കോപത്തിനിടയാകും എന്നാണ് പറയപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)