AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: വെള്ളിയില്‍ തിളങ്ങും; ഈ നക്ഷത്രക്കാര്‍ തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൈവരാന്‍ പോകുന്നു

November 28 Daily Horoscope In Malayalam: വെള്ളി പൊതുവേ അത്ര നല്ല ദിവസമായല്ല പലരും കണക്കാക്കുന്നത് എന്നാല്‍ ഇന്നത്തെ ദിവസം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: വെള്ളിയില്‍ തിളങ്ങും; ഈ നക്ഷത്രക്കാര്‍ തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൈവരാന്‍ പോകുന്നു
രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
shiji-mk
Shiji M K | Published: 28 Nov 2025 06:06 AM

വ്രതം നോറ്റ് അയപ്പന്മാര്‍ മല ചവിട്ടുന്ന മാസമാണ് വൃശ്ചികം. ഓരോ മാസവും ഒട്ടേറെ പ്രത്യേകതകളുമായാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇന്നിതാ നവംബര്‍ 28 വെള്ളി, ഈ ദിവസത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്. വെള്ളി പൊതുവേ അത്ര നല്ല ദിവസമായല്ല പലരും കണക്കാക്കുന്നത് എന്നാല്‍ ഇന്നത്തെ ദിവസം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, മത്സരവിജയം, ആഗ്രഹങ്ങള്‍ നടക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, നിയമവിജയം, അംഗീകാരം, പുതിയ അവസരങ്ങള്‍ കൈവരാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, അലച്ചില്‍, െചലവ്, നഷ്ടം, സ്വസ്ഥതക്കുറവ്, തടസങ്ങള്‍ എന്നിവ ഉണ്ടാകാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, ഇച്ഛാഭംഗം, കലഹം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, ഇരുചക്രവാഹനയാത്രക്കാര്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ഉത്സാഹം, കൂടിക്കാഴ്ചകള്‍ പ്രയോജനപ്പെടും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, കായികവിജയം, വേണ്ടപ്പെട്ടവരുമായി വീണ്ടും ഒത്തുകൂടാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, അപകടഭീതി, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്, ഇരുചക്രവാഹനയാത്രകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, മനഃപ്രയാസം, കലഹം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ്, ബിസിനസില്‍ നഷ്ടം നേരിട്ടേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, ശത്രുക്ഷയം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.

Also Read: Nail Astro Tips: സന്ധ്യ കഴിഞ്ഞാൽ നഖം മുറിക്കരുത്? പിന്നിലെ വിശ്വാസങ്ങൾ അറിയാം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, തടസങ്ങള്‍ എന്നിവയുണ്ടാകും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, ഉല്ലാസയാത്രകള്‍ പോകാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, ധനതടസം, മനഃപ്രയാസം, അലച്ചില്‍, ചെലവ്, ശത്രുശല്യം, ശരീരക്ഷതം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഉണ്ടായേക്കാം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)