Bengaluru Stampede: തൊട്ടടുത്ത് നടന്ന ദുരന്തം കോഹ്ലി അറിഞ്ഞിരുന്നോ? വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍താരം

Atul Wassan about chinnaswamy stadium stampede: കോഹ്ലി അപകടം അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മുന്‍ താരം അതുല്‍ വാസന്‍. ഫ്രാഞ്ചൈസികൾ ഇതൊന്നും കാര്യമാക്കുന്നില്ല. ഒരുപക്ഷേ, അവര്‍ അറിഞ്ഞിരിക്കാം. ആശയവിനിമയത്തിന്റെ അഭാവമാകാം സംഭവിച്ചതെന്നും മുന്‍താരം

Bengaluru Stampede: തൊട്ടടുത്ത് നടന്ന ദുരന്തം കോഹ്ലി അറിഞ്ഞിരുന്നോ? വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍താരം

ആര്‍സിബിയുടെ ആഘോഷം

Published: 

05 Jun 2025 21:42 PM

ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ച സംഭവത്തില്‍ വിവാദം കത്തിപ്പടരുകയാണ്. സംഭവത്തില്‍ ആര്‍സിബിക്കും, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും, ആഘോഷപരിപാടികളുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യ്‌ക്കെതിരെയും കേസെടുത്തിരുന്നു. അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പൊലീസിന്റെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം നടന്നിട്ടും ആര്‍സിബിയുടെ വിജയാഘോഷം തുടര്‍ന്നതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.

ആര്‍സിബി താരം വിരാട് കോഹ്ലിയ്‌ക്കെതിരെയടക്കം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. അപകടം നടന്ന കാര്യം കോഹ്ലിയടക്കമുള്ള താരങ്ങള്‍ അറിഞ്ഞിരുന്നുവെന്നാണ് ആരോപണം. കോഹ്ലിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് വരെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. എന്നാല്‍ ദുരന്തം നടന്നത് സ്‌റ്റേഡിയത്തിനുള്ളിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വിശ്വസിക്കാൻ കഴിയില്ല

കോഹ്ലി അപകടം അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മുന്‍ താരം അതുല്‍ വാസന്‍ പ്രതികരിച്ചു. കോഹ്ലി സംഭവം അറിഞ്ഞിട്ടുണ്ടാകില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാം. കാരണം അവര്‍ ക്രൂരരും തൊലിക്കട്ടിയുള്ളവരുമാണ്. കോര്‍പറേറ്റായ ആര്‍സിബി ഫ്രാഞ്ചെസിയും അങ്ങനെ ചെയ്‌തേക്കാമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; ആർസിബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

ഫ്രാഞ്ചൈസികൾ ഇതൊന്നും കാര്യമാക്കുന്നില്ല. ഒരുപക്ഷേ, അവര്‍ അറിഞ്ഞിരിക്കാം. ആശയവിനിമയത്തിന്റെ അഭാവമാകാം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിരാടിന് അറിയാമായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അദ്ദേഹം അത് അറിഞ്ഞിരുന്നെങ്കില്‍ പുറത്തേക്ക് പോകുമായിരുന്നുവെന്നും അതുല്‍ വാസന്‍ അഭിപ്രായപ്പെട്ടു. ആര്‍സിബിയുടെ വിജയാഘോഷത്തിന് നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിന് പുറത്ത് ഉന്തും തള്ളുമുണ്ടായി. ഈ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും