Yashasvi Jaiswal: കളഞ്ഞത് നാലു ക്യാച്ചുകള്‍, പോരാത്തതിന് ഡാന്‍സും; സെഞ്ചുറിയടിച്ചിട്ടും ജയ്‌സ്വാള്‍ എയറില്‍
Yashasvi Jaiswal faces criticism: ബെന്‍ ഡക്കറ്റിന്റെയടക്കം ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ഡക്കറ്റിനെ പുറത്താക്കാനുള്ള അവസരമാണ് ജയ്‌സ്വാള്‍ പാഴാക്കിയത്. ജയ്‌സ്വാള്‍ ക്യാച്ച് കൈവിട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ വച്ച് തന്നെ സിറാജ് കുപിതനായിരുന്നു

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ പരാജയം രുചിച്ചതിന് പിന്നില്‍ ഫീര്‍ഡര്‍മാരുടെ പിഴവുകള്‍ക്ക് പ്രധാന പങ്കുണ്ട്. യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരൊഴികെയുള്ള ബാറ്റര്‍മാരുടെയും, ജസ്പ്രീത് ബുംറ ഒഴികെയുള്ള ബൗളര്‍മാരുടെയും നിറം മങ്ങിയ പ്രകടനങ്ങളാണ് തോല്‍വിയുടെ മറ്റ് കാരണങ്ങള്‍. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത്. ഇതില്‍ യശ്വസി ജയ്‌സ്വാള്‍ മാത്രം നാല് ക്യാച്ചുകള്‍ കളഞ്ഞുകുളിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയെങ്കിലും ഫീല്‍ഡിങ് പിഴവുകളുടെ പേരില്‍ ജയ്‌സ്വാളിനെതിരെ വന്‍ വിമര്‍ശനമുയരുന്നുണ്ട്.
ടീം തോല്‍വിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കാണികള്‍ക്ക് മുന്നില്‍ ഡാന്‍സ് കളിച്ചതും താരത്തിനെ ആരാധകരുടെ അപ്രീതിക്കിരയാക്കി. ടീം പരാജയം മുന്നില്‍ കാണുമ്പോള്‍ എങ്ങനെ സന്തോഷത്തോടെ ഡാന്‍സ് കളിക്കാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. രോഹിത് ശര്‍മയായിരുന്നു ക്യാപ്റ്റനെങ്കില്‍ ഗ്രൗണ്ടില്‍ വച്ച് തന്നെ ജയ്‌സ്വാളിനെ തല്ലുമായിരുന്നുവെന്നാണ് ഒരു ആരാധകന്റെ കമന്റ്.




If Rohit was still the captain and he did this in his presence he literally would’ve slapped him on the ground.
pic.twitter.com/n7VcbYmNNt— Prantik (@Pran__07) June 24, 2025
ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായ ബെന്‍ ഡക്കറ്റിന്റെയടക്കം ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ഡക്കറ്റിനെ പുറത്താക്കാനുള്ള അവസരമാണ് ജയ്‌സ്വാള്‍ പാഴാക്കിയത്. ജയ്‌സ്വാള്‍ ക്യാച്ച് കൈവിട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ വച്ച് തന്നെ സിറാജ് കുപിതനായിരുന്നു.
Bro Jaiswal dancing happily after dropping 7 catches in a single match.
Helped England to win single-handedly.
Goal achieved.#INDvsENG pic.twitter.com/EqjsxuJ5vO— Villager Anuj Tomar (@Da___Engineer) June 24, 2025
അതേസമയം, ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള ഫീല്‍ഡര്‍മാരെ പിന്തുണച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തി. മികച്ച ഫീൽഡർമാർ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരാരും മനഃപൂർവ്വം അത് ചെയ്യുന്നതല്ലെന്ന് ഗംഭീര്‍ പറഞ്ഞു.
Read Also: Jasprit Bumrah: പണി പാളിയോ? ജസ്പ്രീത് ബുംറയ്ക്ക് പരിക്കോ? ശുഭ്മാന്‍ ഗില്‍ വെളിപ്പെടുത്തുന്നു
ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സ് ലീഡ് നേടിയിട്ടും ഇന്ത്യ അഞ്ച് വിക്കറ്റിനാണ് തോറ്റത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സ് നേടി. ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 364 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.