AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: സഞ്ജുവില്ലെങ്കിലും കൊച്ചിക്ക് സീനില്ല; കാലിക്കറ്റിനെ തകര്‍ത്തുവിട്ടു

Kochi Blue Tigers beat Calicut Globstars by 3 wickets: ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയം സ്വന്തമാക്കിയ കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കെസിഎല്‍ രണ്ടാം സീസണില്‍ ആദ്യം സെമിയില്‍ പ്രവേശിച്ച ടീമാണ് കൊച്ചി

KCL 2025: സഞ്ജുവില്ലെങ്കിലും കൊച്ചിക്ക് സീനില്ല; കാലിക്കറ്റിനെ തകര്‍ത്തുവിട്ടു
Kochi Blue TigersImage Credit source: facebook.com/KochiBlueTigersOfficial
jayadevan-am
Jayadevan AM | Published: 02 Sep 2025 18:53 PM

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇതുവരെ പുറത്തെടുത്ത മിന്നും ഫോം കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെയും തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാലിക്കറ്റ് മുന്നോട്ടുവച്ച 166 റണ്‍സ് വിജയലക്ഷ്യം കൊച്ചി മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയം സ്വന്തമാക്കിയ കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കെസിഎല്‍ രണ്ടാം സീസണില്‍ ആദ്യം സെമിയില്‍ പ്രവേശിച്ച ടീമാണ് കൊച്ചി. 29 പന്തില്‍ 45 റണ്‍സെടുത്ത ജിഷ്ണു എ ആണ് ഇന്നത്തെ മത്സരത്തിലെ ടോപ് സ്‌കോറര്‍. ഏഷ്യാ കപ്പിന് പുറപ്പെട്ട സഞ്ജു സാംസണിന് പകരം ഓപ്പണറായെത്തിയ ജിഷ്ണു ലഭിച്ച അവസരം മുതലാക്കി.

ഓപ്പണറായ വിനൂപ് മനോഹരനും, ജിഷ്ണുവും മികച്ച തുടക്കമാണ് കൊച്ചിക്ക് സമ്മാനിച്ചത്. തകര്‍ത്തടിച്ച് തുടങ്ങിയ വിനൂപ് 14 പന്തില്‍ 30 റണ്‍സെടുത്തു. ഇബ്‌നുള്‍ അഫ്ത്താബിന്റെ പന്തില്‍ അഖില്‍ സ്‌കറിയക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു വിനൂപിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ ജിഷ്ണുവും, കെജെ രാകേഷും ചേര്‍ന്ന് കൊച്ചിയുടെ മുന്നോട്ട്‌പോക്ക് അനായാസമാക്കി.

ടൂര്‍ണമെന്റിലെ പ്രായമേറിയ താരമാണ് രാകേഷ് 13 പന്തില്‍ 15 റണ്‍സാണെടുത്തത്. 42കാരനായ താരം ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ അഖില്‍ സ്‌കറിയയുടെ പന്തിലാണ് പുറത്തായത്. കൊച്ചിയുടെ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ജിഷ്ണുവിനെ എസ് മിഥുന്‍ വീഴ്ത്തി. നാലാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷാനുവിന് കൊച്ചിക്കായി കാര്യമായി സംഭാവന നല്‍കാനായില്ല. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ വൈസ് ക്യാപ്റ്റനായി നിയമിതനായ ഷാനു കാലിക്കറ്റിനെതിരെ 13 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

Also Read: KCL 2025: സല്‍മാന്‍ ഇല്ലാത്ത കാലിക്കറ്റിനെതിരെ സഞ്ജുവില്ലാത്ത കൊച്ചിക്ക് 166 റണ്‍സ് വിജയലക്ഷ്യം

വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്ത്-14 പന്തില്‍ 16 റണ്‍സ്. പി മിഥുന്‍-12 പന്തില്‍ 12, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍-രണ്ട് പന്തില്‍ പൂജ്യം എന്നിവരെയും തുടരെ തുടരെ പുറത്താക്കാന്‍ കാലിക്കറ്റിന് സാധിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ സാലി സാംസണും (16 പന്തില്‍ 22), ജോബിന്‍ ജോബിയും (അഞ്ച് പന്തില്‍ 12) പുറത്താകാതെ നിന്ന് കൊച്ചിയെ വിജയത്തിലേക്ക് നയിച്ചു. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും, എസ് മിഥുന്‍ രണ്ട് വിക്കറ്റും, ഹരികൃഷ്ണനും, ഇബ്‌നുള്‍ അഫ്ത്താബും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.