AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: രാജകീയമായി സെമി പ്രവേശനം, പിന്നാലെ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Mohammed Shanu replaces Sanju Samson as vice captain of Kochi Blue Tigers: ഓപ്പണറായി ഇറങ്ങി സഞ്ജു നല്‍കുന്ന തകര്‍പ്പന്‍ തുടക്കമായിരുന്നു സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കരുത്ത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അഭാവം കൊച്ചിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്

KCL 2025: രാജകീയമായി സെമി പ്രവേശനം, പിന്നാലെ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ Image Credit source: facebook.com/KochiBlueTigersOfficial
Jayadevan AM
Jayadevan AM | Published: 02 Sep 2025 | 02:30 PM

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ മുഹമ്മദ് ഷാനുവിനെ വൈസ് ക്യാപ്റ്റനായി നിയമിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. സഞ്ജു സാംസണ് പകരമാണ് ഷാനുവിനെ ഉപനായകനാക്കിയത്. സഞ്ജു ഏഷ്യാ കപ്പില്‍ കളിക്കുന്നതിനായി യുഎഇയിലേക്ക് പോകുന്നതിനാലാണ് ഷാനുവിനെ വൈസ് ക്യാപ്റ്റനാക്കിയത്. സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ സഞ്ജു ബ്ലൂ ടൈഗേഴ്‌സിനായി കളിക്കില്ല. സഞ്ജു യുഎഇയിലേക്ക് പുറപ്പെട്ടെന്നാണ് സൂചന. സഞ്ജുവിന്റെ അഭാവം കൊച്ചിക്ക് കനത്ത തിരിച്ചടിയാണ്.

ആറു മത്സരങ്ങളില്‍ നിന്ന് 368 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതാണ് സഞ്ജു. ആറു മത്സരങ്ങളില്‍ അഞ്ചില്‍ മാത്രമാണ് സഞ്ജു ബാറ്റ് ചെയ്തത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും താരം നേടി. 186.8 ആണ് സ്‌ട്രൈക്ക് റേറ്റ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതും സഞ്ജുവാണ്. ഇതുവരെ 30 സിക്‌സുകളാണ് സഞ്ജു പായിച്ചത്.

ഓപ്പണറായി ഇറങ്ങി സഞ്ജു നല്‍കുന്ന തകര്‍പ്പന്‍ തുടക്കമായിരുന്നു സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കരുത്ത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അഭാവം കൊച്ചിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.

Also Read: Asia Cup 2025: കെസിഎലിൽ സഞ്ജു, യുപി ലീഗിൽ റിങ്കു; ഏഷ്യാ കപ്പ് ടീമിലെ സമവാക്യങ്ങൾ മാറിമറിയുമോ?

ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് കൊച്ചി പുറത്തെടുത്തത്. എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കൊച്ചി, ഈ സീസണില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമുമായി. അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ കൊച്ചി നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 2.30നാണ് മത്സരം.