Kerala Cricket League 2025: സച്ചിന്‍ ബേബി തകര്‍ത്തടിച്ച 2024, ഇത്തവണ പോരാട്ടത്തിന് സഞ്ജുവും; ഇവര്‍ കെസിഎല്ലിലെ റണ്‍വേട്ടക്കാര്‍
Kerala Cricket League 2025 Key Batters: ഏരീസ് കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയായിരുന്നു കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ മുന്നില്‍. 12 മത്സരങ്ങളില്‍ നിന്ന് 528 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ ശതകങ്ങളും താരം സ്വന്തമാക്കി. 41 ഫോറുകളും, 29 സിക്‌സറുകളും സച്ചിന്‍ നേടി
ആരാധകര്‍ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് കൊടി ഉയരാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി. സഞ്ജു സാംസണ്‍, ജലജ് സക്‌സേന എന്നീ സൂപ്പര്‍താരങ്ങളോടെ വരവോടെ ഇത്തവണ ലീഗിന് ജനപ്രീതി കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ വരവോടെ റണ്‍വേട്ടയ്ക്കുള്ള ബാറ്റര്‍മാരുടെ പോരാട്ടത്തിനും ഇത്തവണ വാശിയേറും. കഴിഞ്ഞ തവണ ഏരീസ് കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയായിരുന്നു റണ്‍വേട്ടയില്‍ മുന്നില്‍. 12 മത്സരങ്ങളില്‍ നിന്ന് 528 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ ശതകങ്ങളും താരം സ്വന്തമാക്കി. 41 ഫോറുകളും, 29 സിക്‌സറുകളും സച്ചിന്‍ നേടി.
കഴിഞ്ഞ സീസണില്‍ ഒന്നിലേറെ സെഞ്ചുറി ഏക താരവും സച്ചിനാണ്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ അടിച്ചതും സച്ചിന്‍ തന്നെ. കൊല്ലം സെയിലേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും സച്ചിന് സാധിച്ചു. ഇത്തവണയും കൊല്ലത്തിന്റെ നായകന്‍ സച്ചിനാണ്. ആഭ്യന്തര ക്രിക്കറ്റിലെ മറ്റ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദിന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവരായിരുന്നു റണ്‍വേട്ടക്കാരില്‍ രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുണ്ടായിരുന്നത്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സല്‍മാന്‍ നിസാര്‍ 12 മത്സരങ്ങളില്‍ നിന്ന് നേടിയത് 455 റണ്‍സ്. പുറത്താകാതെ നേടിയ 73 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. സെഞ്ചുറി നേടാനായില്ലെങ്കിലും നാല് അര്‍ധ ശതകം നേടാന്‍ താരത്തിനായി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനൊപ്പമാണ് സല്‍മാന്‍.




വിഷ്ണു വിനോദായിരുന്നു റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 438 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 139 റണ്‍സ്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയത് വിഷ്ണുവായിരുന്നു. 38 എണ്ണം. മുന്‍ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സ് താരമായിരുന്ന വിഷ്ണുവിനെ ഇത്തവണ കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കി. സച്ചിനൊപ്പം വിഷ്ണുവും കൂടി ചേരുമ്പോള്‍ കൊല്ലം സെയിലേഴ്‌സ് ഡബിള്‍ സ്‌ട്രോങാണ്.
ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിനാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ നാലാമത്. അസ്ഹറുദ്ദീന്‍ 10 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 410 റണ്‍സ്. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ രോഹന്‍ കുന്നുമ്മലായിരുന്നു അഞ്ചാമത്. 11 മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 371 റണ്‍സ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 10 താരങ്ങളുടെ പേര് ചുവടെ നല്‍കിയിരിക്കുന്നു (താരം, മത്സരങ്ങള്‍, റണ്‍സ് എന്ന ക്രമത്തില്‍).
- സച്ചിന്‍ ബേബി, 12, 528
- സല്‍മാന്‍ നിസാര്‍, 12, 455
- വിഷ്ണു വിനോദ്, 11, 438
- മുഹമ്മദ് അസ്ഹറുദ്ദീന്‍, 10, 410
- രോഹന്‍ കുന്നുമ്മല്‍, 11, 371
- ആനന്ദ് കൃഷ്ണന്‍, 10, 354
- അഭിഷേക് ജെ നായര്‍, 10, 328
- ഗോവിന്ദ് പൈ, 11, 300
- അക്ഷയ് മനോഹര്‍, 11, 271
- റിയ ബഷീര്‍, 8, 253.