Women ODI World Cup 2025: കാത്തിരുന്നതൊക്കെ വെറുതെ, വനിതാ ഏകദിന ലോകകപ്പ് കാര്യവട്ടത്തേക്ക് ഇല്ല

Women odi world cup 2025 matches moved out of Bengaluru: ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കാത്തതിനാലാണ് നവി മുംബൈയിലേക്ക് മാറ്റിയത്

Women ODI World Cup 2025: കാത്തിരുന്നതൊക്കെ വെറുതെ, വനിതാ ഏകദിന ലോകകപ്പ് കാര്യവട്ടത്തേക്ക് ഇല്ല

Image for representation purpose only

Published: 

22 Aug 2025 | 09:53 PM

നിതാ ഏകദിന ലോകകപ്പില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കാത്തതിനാലാണ് നവി മുംബൈയിലേക്ക് മാറ്റിയത്. മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനും ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നവി മുംബൈയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് നവിം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.

സെപ്റ്റംബർ 30 ന് നടക്കേണ്ട ഉദ്ഘാടന മത്സരം, സെമി ഫൈനല്‍, ഫൈനല്‍ അടക്കം ബെംഗളൂരുവില്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ ബെംഗളൂരുവില്‍ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ വേദികള്‍ പുനഃക്രമീകരിച്ചു. സെപ്തംബര്‍ 30ന് നടക്കുന്ന ആദ്യ മത്സരം ഗുവാഹത്തിയിലേക്കാണ് മാറ്റിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.

ബെംഗളൂരുവില്‍ നിന്ന് മാറ്റിയ മത്സരങ്ങള്‍

  1. സെപ്റ്റംബർ 30: ഇന്ത്യ vs ശ്രീലങ്ക
  2. ഒക്ടോബർ 3: ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക
  3. ഒക്ടോബർ 26: ഇന്ത്യ vs ബംഗ്ലാദേശ്
  4. ഒക്ടോബർ 30: സെമി ഫൈനൽ 2
  5. നവംബർ 2: ഫൈനൽ

പാകിസ്ഥാന്‍ ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ഐസിസിയുടെ ഹൈബ്രിഡ് മാതൃകയില്‍ ഫൈനല്‍ ശ്രീലങ്കയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.

Also Read: Shreyas Iyer: ശ്രേയസ് അയ്യര്‍ ഏകദിന ക്യാപ്റ്റനാകുമോ? ബിസിസിഐ പറയുന്നത്‌

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഷെഡ്യൂള്‍

  • സെപ്തംബര്‍ 30ന് ശ്രീലങ്കയ്‌ക്കെതിരെ ഗുവാഹത്തിയില്‍
  • ഒക്ടോബര്‍ അഞ്ചിന് പാകിസ്ഥാനെതിരെ കൊളംബോയില്‍
  • ഒക്ടോബര്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത്
  • ഒക്ടോബര്‍ 12ന് ഓസ്‌ട്രേലിയക്കെതിരെ വിശാഖപട്ടണത്ത്
  • ഒക്ടോബര്‍ 19ന് ഇംഗ്ലണ്ടിനെതിരെ ഇന്‍ഡോറില്‍
  • ഒക്ടോബര്‍ 23ന് ന്യൂസിലന്‍ഡിനെതിരെ നവി മുംബൈയില്‍
  • ഒക്ടോബര്‍ 26മ് ബംഗ്ലാദേശിനെതിരെ നവി മുംബൈയില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്