INDIA vs ENGLAND: രോഹിതിന്റെ പിന്‍ഗാമിയായി ഗില്‍, പന്ത് ഉപനായകന്‍; ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം റെഡി; കരുണ്‍ നായരും ടീമില്‍

LiveIndia's squad for England Test series: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍. സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ തുടങ്ങിയവരും ടീമില്‍

INDIA vs ENGLAND: രോഹിതിന്റെ പിന്‍ഗാമിയായി ഗില്‍, പന്ത് ഉപനായകന്‍; ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം റെഡി; കരുണ്‍ നായരും ടീമില്‍

ശുഭ്മന്‍ ഗില്‍

Updated On: 

24 May 2025 14:28 PM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ നായര്‍ സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തി. സായ് സുദര്‍ശനും ടീമിലിടം നേടി. മുഹമ്മദ് ഷമി ടീമിലില്ല. അര്‍ഷ്ദീപ് സിങ് ഇതാദ്യമായി ടെസ്റ്റ് ടീമിലെത്തി. ഹര്‍ഷിത് റാണ, സര്‍ഫറാസ് ഖാന്‍ എന്നിവരെയും ഒഴിവാക്കി.

ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ഗില്‍ ക്യാപ്റ്റനാകുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിരുന്നെങ്കിലും സെലക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ടെസ്റ്റ് ടീമിനെ നയിച്ച് പരിചയമില്ലാത്തതിനാല്‍ ഗില്ലിനെ ക്യാപ്റ്റനാക്കണമോ എന്നതിലായിരുന്നു ചര്‍ച്ച. ജസ്പ്രീത് ബുംറയുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലെന്ന് ബുംറ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. തുടര്‍ന്ന് ഗില്ലിന്റെയും, പന്തിന്റെയും പേരുകളാണ് സെലക്ടര്‍മാര്‍ കൂടുതലായും ചര്‍ച്ച ചെയ്തത്.

നിരന്തരമുണ്ടാകുന്ന പരിക്കുകളാണ് ഷമിക്ക് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളുകളായി ടീമില്‍ നിന്ന് വിട്ടുനിന്ന ഷമി ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ഏകദിന, ടി20 പരമ്പരകളിലൂടെയാണ് ദേശീയ ടീമിലേക്ക് തിരികെയെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലും താരം കളിച്ചു. എന്നാല്‍ ടെസ്റ്റ് കളിക്കുന്നതിനുള്ള കായികക്ഷമത താരത്തിന് ഇല്ലെന്നാണ് വിലയിരുത്തല്‍. ഇതാണ് ഷമിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Read Also: IPL 2025: ആര്‍സിബിയെ ഇനി പിടിച്ചാല്‍ കിട്ടില്ല; സൂപ്പര്‍താരം തിരിച്ചെത്തുന്നു

കരുൺ നായരുടെ തിരിച്ചുവരവ്‌

എട്ട് വർഷത്തിന് ശേഷമാണ് മലയാളിതാരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2017 ൽ ധർമ്മശാലയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് താരം അവസാനമായി കളിച്ചത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ട് താരങ്ങളില്‍ ഒരാളാണ് കരുണ്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരുണിന് തിരിച്ചുവരവിന് കളമൊരുക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം സായ് സുദര്‍ശനും തുണയായി.

അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ജൂണ്‍ 20ന് പരമ്പര ആരംഭിക്കും. ഓഗസ്റ്റ് നാലിന് പരമ്പര അവസാനിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും