India vs England 3rd ODI: പച്ച ആംബാന്‍ഡ് ധരിച്ച് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍; കാരണമെന്ത്? അറിയാം

India, England Players Wore Green Armbands : വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കാമ്പെയ്‌നെ പിന്തുണച്ച് രംഗത്തെത്തി. നിങ്ങളുടെ ജീവിതകാലത്തിന് ശേഷവും മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ അവയവങ്ങള്‍ക്ക് സാധിക്കുമെന്നും, അവയവദാതാവായി രജിസ്റ്റര്‍ ചെയ്ത് ഓരോ ജീവിതവും വിലപ്പെട്ടതാക്കണമെന്നും കോഹ്ലി

India vs England 3rd ODI: പച്ച ആംബാന്‍ഡ് ധരിച്ച് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍; കാരണമെന്ത്? അറിയാം

India Vs England 3rd Odi

Updated On: 

12 Feb 2025 20:05 PM

ഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ പച്ച ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയത്. ‘അവയവം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന ബിസിസിഐയുടെ കാമ്പെയ്‌ന് പിന്തുണ നല്‍കിയാണ് ഇരുടീമുകളും പച്ച ആംബാന്‍ഡ് ധരിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ടുള്ള കാമ്പെയ്‌നെ പിന്തുണച്ചാണ് ഇരുടീമുകളും ഗ്രീന്‍ ആംബാന്‍ഡ് ധരിച്ചതെന്നും, ഐസിസി ചെയര്‍മാന്‍ ജയ് ഷായാണ് ഈ കാമ്പെയ്‌ന് നേതൃത്വം നല്‍കുന്നതെന്നും ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ജയ് ഷാ ഇക്കാര്യം നേരത്തെ പുറത്തുവിട്ടിരുന്നു.

”ഫെബ്രുവരി 12 ന് അഹമ്മദാബാദിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ‘അവയവങ്ങള്‍ ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന ബോധവത്കരണ കാമ്പെയ്ന്‍ ആരംഭിക്കുന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നു. കായികരംഗത്തിന് പ്രചോദനം നൽകാനും, ഒന്നിപ്പിക്കാനും, ഫീൽഡിനപ്പുറം നിലനിൽക്കുന്ന സ്വാധീനം സൃഷ്ടിക്കാനും ശക്തിയുണ്ട്. ഈ സംരംഭത്തിലൂടെ, ഏറ്റവും വലിയ സമ്മാനമായ ജീവൻ എന്ന ദാനത്തിലേക്ക് ഒരു ചുവടുവയ്പ്പ് നടത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഒരു പ്രതിജ്ഞ, ഒരു തീരുമാനം, ഒന്നിലധികം ജീവൻ രക്ഷിക്കും. നമുക്ക് ഒത്തുചേർന്ന് ഒരു മാറ്റമുണ്ടാക്കാം”-ജയ് ഷാ പറഞ്ഞു.

വിരാട് കോഹ്ലി, ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ഈ കാമ്പെയ്‌നെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ജീവിതകാലത്തിന് ശേഷവും മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ നിങ്ങളുടെ അവയവങ്ങള്‍ക്ക് സാധിക്കുമെന്നും, അവയവദാതാവായി രജിസ്റ്റര്‍ ചെയ്ത് ഓരോ ജീവിതവും വിലപ്പെട്ടതാക്കണമെന്നും കോഹ്ലി പറഞ്ഞു.

Read Also : സലാം സല്‍മാന്‍, ഇജ്ജ് മുത്താണ് ! രഞ്ജിയില്‍ സെമിയിലേക്ക് കേരളത്തിന്റെ മാസ് എന്‍ട്രി

ഒരു ക്യാപ്റ്റൻ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതുപോലെ, നിങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നിങ്ങൾക്ക് ഒരാളെ ജീവിതത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് ശുഭ്മന്‍ ഗില്‍ പറഞ്ഞു. ഒരു ദാതാവിന് എട്ട് ജീവൻ വരെ രക്ഷിക്കാൻ കഴിയുമെന്നും, മനുഷ്യത്വത്തിനായി ഒരു സിക്സ് അടിക്കൂവെന്നും ശ്രേയസ് അയ്യര്‍ പ്രതികരിച്ചു. അവയവങ്ങൾ ദാനം ചെയ്യാനുള്ള നിങ്ങളുടെ തീരുമാനം ഒരാളുടെ ജീവിതത്തിലെ വിജയ നിമിഷമാകാമെന്നും, കളിക്കളത്തിന് പുറത്തും ഒരു ഹീറോയാകൂവെന്നും കെ.എല്‍. രാഹുല്‍ പ്രതികരിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും