India vs England: ഋഷഭ് പന്തിന് പരിക്ക്? പരിശീലനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യന്‍ ഉപനായകന്‍

Rishabh Pant: നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടതുകൈയിൽ പന്തുകൊള്ളുകയായിരുന്നു. എന്നാല്‍ പരിക്ക് നിസാരമാണെന്നാണ് സൂചന. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ടീം ഡോക്ടറുടെ സഹായം തേടി

India vs England: ഋഷഭ് പന്തിന് പരിക്ക്? പരിശീലനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യന്‍ ഉപനായകന്‍

ഋഷഭ് പന്ത്‌

Published: 

09 Jun 2025 | 01:11 PM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിനെ വലച്ച് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പരിക്ക്. ഞായറാഴ്ച ബെക്കൻഹാമിൽ ടീം ഇന്ത്യ പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്‌. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, പരിശീലകന്‍ ഗൗതം ഗംഭീറുമാണ് സെഷന് നേതൃത്വം നല്‍കിയത്. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടതുകൈയിൽ പന്തുകൊള്ളുകയായിരുന്നു. എന്നാല്‍ പരിക്ക് നിസാരമാണെന്നാണ് സൂചന. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ടീം ഡോക്ടറുടെ സഹായം തേടി.

തുടര്‍ന്ന് താരത്തിന്റെ കൈയില്‍ ബാന്‍ഡേജ് ഇട്ടു. തുടര്‍ന്ന് താരം പരിശീലന സെഷനില്‍ നിന്ന് നിട്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിനാലും, ജസ്പ്രീത് ബുംറ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലും ഗില്ലിനെ ക്യാപ്റ്റനായും, പന്തിനെ ഉപനായകനായും തീരുമാനിക്കുകയായിരുന്നു.

Read Also: Oman Cricket: ലോകകപ്പില്‍ കളിച്ച താരങ്ങള്‍ക്ക് സമ്മാനത്തുകയില്ല; ചോദിച്ചവര്‍ പടിക്ക് പുറത്ത്; ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിവാദക്കുരുക്കില്‍

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിന് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ സമാപിച്ച ഐപിഎല്ലിലെ മിക്ക മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: ‘ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല’
മാവേലി ഒന്ന് പൊക്കോട്ടെ അ‌ണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി