Sanju Samson: നീങ്ങാന്‍ സമയമായെന്ന് ക്യാപ്ഷന്‍, പശ്ചാത്തലത്തില്‍ തമിഴ് പാട്ട്; സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കോ?
Sanju Samson's cryptic post raises doubts among fans: സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് കിംവദന്തികള്‍ക്ക് ജീവന്‍ പകര്‍ന്നത്. 'നീങ്ങാന്‍ സമയമായി എന്ന ക്യാപ്ഷനാണ് ഭാര്യ ചാരുലതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു കുറിച്ചത്. ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലെ 'മുന്‍ അന്തി സാരല്‍ നീ' എന്ന ഗാനമായിരുന്നു പശ്ചാത്തലത്തിലുണ്ടായിരുന്നത്

ഐപിഎല്ലില്‍ കൂടുവിട്ട് കൂടുമാറ്റം പതിവാണ്. വിരാട് കോഹ്ലിയെ പോലുള്ള അപൂര്‍വം താരങ്ങള്‍ മാത്രമാണ് ഒറ്റ ഫ്രാഞ്ചെസിക്ക് മാത്രമായി ഇതുവരെ കളിച്ചിട്ടുള്ളത്. ഈ സീസണില്‍ കളിച്ച ടീമിനൊപ്പം അടുത്ത സീസണില്‍ എത്ര താരങ്ങളുണ്ടാകുമെന്ന പ്രവചനം അസാധ്യം. ക്യാപ്റ്റന്‍മാരുടെ സ്ഥാനം പോലും പല ടീമുകളിലും ഉറപ്പില്ല. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നുവെന്നും ഓര്‍ക്കുക. ഋഷഭ് പന്തും, ഫാഫ് ഡു പ്ലെസിസും, കെഎല്‍ രാഹുലുമൊക്കെയാണ് മറ്റ് ഉദാഹരണങ്ങള്‍.
താരങ്ങള്‍ ഫ്രാഞ്ചെസി വിടുന്നത് സംബന്ധിച്ച് കിംവദന്തികളും പ്രചരിക്കാറുണ്ട്. സമീപകാലത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. സഞ്ജുവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ കാണാവുന്നത് സഞ്ജു അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയേക്കുമെന്ന പ്രചരണമാണ്.




പരിക്കുകള്‍ സഞ്ജുവിനെ വലച്ച സീസണായിരുന്നു ഇത്തവണത്തേത്. ക്യാപ്റ്റനാണെങ്കില്‍ പോലും സഞ്ജുവിന് ടീമില്‍ റോളുകള്‍ കുറയുന്നുവെന്നും, പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സഞ്ജു ചേരില്ലെന്നുമടക്കം ആരോപണങ്ങളുയര്‍ന്നു. എന്നാല്‍ ഇതെല്ലാം തള്ളി സാക്ഷാല്‍ ദ്രാവിഡ് തന്നെ രംഗത്തെത്തി. ഇതൊക്കെ എങ്ങനെ പ്രചരിക്കുന്നുവെന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ സഞ്ജുവുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങള്‍ അപ്പോഴും അവസാനിച്ചില്ല.
A season full of learnings. A goodbye full of gratitude.
Until next time, Chetta. 💗💗💗 pic.twitter.com/rap4xlBjog
— Rajasthan Royals (@rajasthanroyals) May 21, 2025
ടീം ക്യാപ് വിട്ടപ്പോള്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ‘ബിഗ് ബൈ’ പറയുന്ന ദൃശ്യങ്ങള്‍ അഭ്യൂഹങ്ങളുടെ എരിതീയില്‍ വീണ്ടും എണ്ണയൊഴിച്ചു. രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോ ആരാധകരിലും സംശയമുണ്ടാക്കി. സഞ്ജു ടീം വിടുന്നതിന്റെ സൂചനയാകാമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. എന്നാല്‍ ‘ബിഗ് ബൈ’ പരാമര്‍ശത്തില്‍ മറ്റ് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നും, സഞ്ജു റോയല്‍സ് വിടില്ലെന്നും വാദമുയര്‍ന്നു.
View this post on Instagram
ഇപ്പോഴിതാ, സഞ്ജു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും കിംവദന്തികള്‍ക്ക് ജീവന്‍ പകര്‍ന്നത്. ‘നീങ്ങാന്‍ സമയമായി (Time to MOVE..!!) എന്ന ക്യാപ്ഷനാണ് ഭാര്യ ചാരുലതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു കുറിച്ചത്. ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലെ ‘മുന്‍ അന്തി സാരല്‍ നീ’ എന്ന ഗാനമായിരുന്നു പശ്ചാത്തലത്തിലുണ്ടായിരുന്നത്.
നിലവില്‍ ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സഞ്ജു, ഭാര്യയ്‌ക്കൊപ്പം വെക്കേഷന് പോകുന്നതായിരിക്കാം ഇതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ, ആരാധകര്‍ അതിന് മറ്റൊരു മാനം കണ്ടെത്തി. നീങ്ങാന്‍ സമയമായി എന്നത് രാജസ്ഥാന്‍ വിടുന്നതിന്റെ സൂചനയാണെന്നും, പശ്ചാത്തലത്തിലെ തമിഴ് പാട്ട് വ്യക്തമാക്കുന്നത് താരം ചെന്നൈയിലേക്കാണെന്നുമാണ് ചില ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.