IPL 2025: ദിഗ്വേഷ് റാഠി കളിച്ചില്ലെങ്കിലും നോട്ട്ബുക്ക് സെലബ്രേഷൻ കളത്തിൽ; ആകാശ് സിംഗിൻ്റെ വിഡിയോ പങ്കുവച്ച് ഐപിഎൽ

Akash Singh Repeats Digvesh Rathis Celebration: ദിഗ്വേഷ് റാഠിയുടെ വിവാദ വിക്കറ്റാഘോഷം അനുകരിച്ച് ലഖ്നൗ പേസ് ബൗളർ ആകാശ് സിംഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വച്ചാണ് ആഘോഷം.

IPL 2025: ദിഗ്വേഷ് റാഠി കളിച്ചില്ലെങ്കിലും നോട്ട്ബുക്ക് സെലബ്രേഷൻ കളത്തിൽ; ആകാശ് സിംഗിൻ്റെ വിഡിയോ പങ്കുവച്ച് ഐപിഎൽ

ദിഗ്വേഷ് റാഠി, ആകാശ് സിംഗ്

Published: 

23 May 2025 | 10:52 AM

ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്പിന്നർ ദിഗ്വേഷ് റാഠിയുടെ വിക്കറ്റ് സെലബ്രേഷനാണ് നോട്ട്ബുക്ക് സെലബ്രേഷൻ. സോഷ്യൽ മീഡിയയിൽ ആരാധകരുണ്ടെങ്കിലും റാഠിയ്ക്ക് അത്ര നല്ല അനുഭവമല്ല ഈ സെലബ്രേഷൻ നൽകിയിട്ടുണ്ട്. പലതവണ പിഴയൊടുക്കേണ്ടിവന്ന താരം ഗുജറാത്തിനെതിരെ സസ്പൻഷൻ നേരിടുകയും ചെയ്തു. സൺറൈസേഴ്സിനെതിരെ അഭിഷേക് ശർമ്മയുടെ വിക്കറ്റെടുത്തതിന് ശേഷം ഈ സെലബ്രേഷൻ നടത്തിയ റാഠിയുമായി അഭിഷേക് കൊമ്പുകോർത്തിരുന്നു. ഇതാണ് റാഠിയുടെ സസ്പൻഷനിലേക്ക് നയിച്ചത്.

റാഠി കളിച്ചില്ലെങ്കിലും ഗുജറാത്തിനെതിരെ നോട്ട്ബുക്ക് സെലബ്രേഷൻ കളത്തിൽ കണ്ടു. പേസ് ബൗളർ ആകാശ് സിംഗാണ് ഈ വിക്കറ്റാഘോഷം നടത്തിയത്. ജോസ് ബട്ട്ലറിൻ്റെ കുറ്റി പിഴുതതിന് ശേഷം ഡഗൗട്ടിലേക്ക് കൈചൂണ്ടി താരം നോട്ട്ബുക്ക് ആഘോഷം നടത്തുകയായിരുന്നു. ഈ കൈചൂണ്ടൽ റാഠിയ്ക്കായിരുന്നു എന്നും അദ്ദേഹം ഇല്ലാത്തതിനാൽ വിക്കറ്റാഘോഷം അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും സോഷ്യൽ മീഡിയ പറയുന്നു. സംഭവത്തിൻ്റെ വിഡിയോ ഐപിഎൽ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

വൈറൽ വിഡിയോ കാണാം

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഗുജറാത്ത് ജയൻ്റ്സിനെ തോല്പിച്ചിരുന്നു. 33 റൺസിൻ്റെ തകർപ്പൻ വിജയമാണ് ലഖ്നൗ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 235 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി സെഞ്ചുറി നേടിയ മിച്ചൽ മാർഷാണ് കളിയിലെ താരം. 64 പന്തിൽ 117 റൺസെടുത്താണ് മാർഷ് പുറത്തായത്.

Also Read: IPL 2025: ഒരു തോൽവി പാരയായി; ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമായേക്കും

നേരത്തെ തന്നെ പ്ലേ ഓഫിൽ നിന്ന് പുറത്തായ ടീമാണ് ലഖ്നൗ. ഗുജറാത്ത് ആവട്ടെ നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. 13 മത്സരങ്ങളിൽ 9 ജയം സഹിതം 18 പോയിൻ്റാണ് ഗുജറാത്തിനുള്ളത്. ലഖ്നൗവിനെതിരെ പരാജയപ്പെട്ടതോടെ ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമാവാനുള്ള സാധ്യതയുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകൾ.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്