RCB Vs PBKS Pitch Report: ഐപിഎല്‍ ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ഫൈനലില്‍ മഴ ചതിക്കുമോ?

IPL 2025 RCB Vs PBKS Match Preview: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങും. കാലാവസ്ഥ പ്രതികൂലമാകുമോയെന്നാണ് ആശങ്ക. അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉച്ചകഴിഞ്ഞ് മഴ പെയ്യാനുള്ള സാധ്യത 66 ശതമാനമാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്

RCB Vs PBKS Pitch Report: ഐപിഎല്‍ ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; ഫൈനലില്‍ മഴ ചതിക്കുമോ?
Updated On: 

03 Jun 2025 17:32 PM

പിഎല്‍ ഫൈനലിലെ ആവേശപ്പോരാട്ടം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കന്നിക്കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങും. കാലാവസ്ഥ പ്രതികൂലമാകുമോയെന്നാണ് ആശങ്ക. നിലവില്‍ അഹമ്മദാബാദില്‍ മഴയുണ്ട്. അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉച്ചകഴിഞ്ഞ് മഴ പെയ്യാനുള്ള സാധ്യത 66 ശതമാനമാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണ്.

എന്നാല്‍ വൈകുന്നേരത്തോടെ മഴ സാധ്യത കുറയുമെന്ന വിലയിരുത്തല്‍ പ്രതീക്ഷ പകരുന്നുണ്ട്. മഴ പെയ്താലും, ഫൈനലില്‍ അധിക സമയം അനുവദിച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിച്ചാല്‍, നാളെ റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്.

ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 219 ആണ്. ഈ വര്‍ഷം ഇവിടെ നടന്ന എട്ട് മത്സരങ്ങളില്‍ ആറിലും ആദ്യം ബാറ്റു ചെയ്ത ടീം വിജയിച്ചു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് ഇവിടെ ചേസ് ചെയ്ത് വിജയിച്ചിരുന്നു.

റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍?

മഴ മൂലം റിസര്‍വ് ദിനത്തിലെ മത്സരവും ഉപേക്ഷിച്ചാല്‍ ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീം ചാമ്പ്യന്മാരാകും. അതായത് പഞ്ചാബ് കിംഗ്‌സ് ജേതാക്കളാകും. ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നതെന്നതാണ് സവിശേഷത. ആർ‌സി‌ബി മൂന്ന് തവണ (2009, 2011, 2016) ഐ‌പി‌എൽ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014ല്‍ പഞ്ചാബും ഫൈനലിലെത്തിയിരുന്നു.

ആർ‌സി‌ബി ക്വാളിഫയർ 1 ൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

Read Also: RCB vs PBKS IPL 2025 Final Live Streaming: എല്ലാ കണ്ണുകളും അഹ്മദാബാദിലേക്ക്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – പഞ്ചാബ് കിംഗ്സ് മത്സരം എങ്ങനെ, എപ്പോൾ കാണാം

അതേസമയം, ഫിള്‍ സാള്‍ട്ട് ഫൈനലില്‍ കളിച്ചേക്കുമെന്നാണ് പുതിയ വിവരം. നേരത്തെ താരം ഫൈനലില്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപ്പണിങില്‍ സാള്‍ട്ട് നല്‍കുന്ന മികച്ച തുടക്കമാണ് ആര്‍സിബിയുടെ കരുത്ത്. ടീമിന്റെ പരിശീലന സെഷനില്‍ താരം പങ്കെടുത്തിരുന്നില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഫൈനലില്‍ കളിക്കുന്നതിനായി താരം അഹമ്മദാബാദിലേക്ക് മടങ്ങിയെത്തിയെന്നാണ് പുതിയ വിവരം.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം