AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഫൈനൽ കളിക്കാൻ ഫിൽ സാൾട്ട് ഉണ്ടാവില്ലെന്ന് സൂചന; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൻ തിരിച്ചടി

Phil Salt May Not Play In The IPL Final: ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ഫിൽ സാൾട്ട് കളിച്ചേക്കില്ലെന്ന് സൂചന. കുഞ്ഞിൻ്റെ ജനനമാണ് കാരണം.

IPL 2025: ഫൈനൽ കളിക്കാൻ ഫിൽ സാൾട്ട് ഉണ്ടാവില്ലെന്ന് സൂചന; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൻ തിരിച്ചടി
ഫിൽ സാൾട്ട്Image Credit source: PTI
abdul-basith
Abdul Basith | Published: 03 Jun 2025 12:55 PM

പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ ഫൈനലിൽ ഫിൽ സാൾട്ട് ആർസിബി ടീമിലുണ്ടാവില്ലെന്ന് സൂചന. തൻ്റെ ജനനവുമായി ബന്ധപ്പെട്ട് താരം മാറിനിൽക്കുമെന്നാണ് സൂചനകൾ. ജൂൺ രണ്ടിന് വൈകുന്നേരം നടന്ന ബെംഗളൂരു ടീമിൻ്റെ പരിശീലന സെഷനിൽ ഫിൽ സാൾട്ട് ഉണ്ടായിരുന്നില്ല. ഇതിന് കാരണം താരം പങ്കാളിക്കൊപ്പമായതുകൊണ്ടാവാമെന്നാണ് സൂചനകൾ.

ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് പങ്കാളിയ്ക്കൊപ്പമാണ് സാൾട്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ടീം പരിശീലകൻ ആൻഡി ഫ്ലവറും ക്യാപ്റ്റൻ രജത് പാടിദാറും സാൾട്ടിൻ്റെ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. ടീം ഇലവനുമായി ബന്ധപ്പെട്ട് ഫ്ലവർ ചില തന്ത്രങ്ങൾ സ്വീകരിക്കാറുണ്ട്. പരിക്കേറ്റ താരങ്ങളെപ്പോലും വാമപ്പ് ചെയ്യിക്കുന്നതടക്കം എതിർ ടീമിനെ തന്ത്രപരമായി ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ നടപടിക്രമങ്ങൾ. സാൾട്ട് പരിശീലനത്തിൽ പങ്കെടുക്കാതിരുന്നത് ഇത്തരത്തിൽ ഒരു തന്ത്രമാണോ എന്നും സംശയമുണ്ട്. സാൾട്ടിനൊപ്പം മറ്റ് ചില താരങ്ങൾ കൂടി പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല.

Also Read: IPL 2025: ഇരിക്കട്ടെ ഒരുമ്മയെന്ന് നെസ് വാഡിയ; നാപ്കിൻ ഉപയോഗിച്ച് മുഖം തുടച്ച് ശ്രേയാസ് അയ്യർ: വിഡിയോ വൈറൽ

ഫൈനലിലെത്തിയ ആർസിബിയ്ക്കായി മികച്ച പ്രകടനങ്ങളാണ് ഇംഗ്ലണ്ട് താരമായ ഫിൽ സാൾട്ട് നടത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന സാൾട്ട് ഇകഴിഞ്ഞ ലേലത്തിൽ 11.5 കോടി രൂപയ്ക്കാണ് ആർസിബിലെത്തിയത്. ഈ സീസണിൽ ബെംഗളൂരുവിനായി 12 മത്സരങ്ങളിൽ 35 ശരാശരിയും 176 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ച് 387 റൺസാണ് നേടിയത്. സീസണിൽ താരം നാല് ഫിഫ്റ്റിയും നേടി.

അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഇന്ന് രാത്രി 7.30ന് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇതുവരെ കിരീടം നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് ആര് കിരീടം നേടിയാലും അത് ചരിത്രമാവും.