AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RCB vs PBKS IPL 2025 Final Live Streaming: എല്ലാ കണ്ണുകളും അഹ്മദാബാദിലേക്ക്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – പഞ്ചാബ് കിംഗ്സ് മത്സരം എങ്ങനെ, എപ്പോൾ കാണാം

Watch IPL 2025 Final RCB vs PBKS Live: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം ഇന്നാണ്. ഇന്ന് വിജയിക്കുന്ന ടീം മുൻപ് ഒരു ഐപിഎൽ കിരീടം നേടിയിട്ടില്ല.

RCB vs PBKS IPL 2025 Final Live Streaming: എല്ലാ കണ്ണുകളും അഹ്മദാബാദിലേക്ക്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – പഞ്ചാബ് കിംഗ്സ് മത്സരം എങ്ങനെ, എപ്പോൾ കാണാം
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - പഞ്ചാബ് കിംഗ്സ്Image Credit source: IPL X
abdul-basith
Abdul Basith | Updated On: 03 Jun 2025 08:04 AM

ഇന്നാണ് ഐപിഎൽ ഫൈനൽ. കലാശക്കളിയിൽൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിംഗ്സിനെ നേരിടും. ഐപിഎലിന് പുതിയ ഒരു ചാമ്പ്യനെയും ഇന്ന് ലഭിക്കും. അഹ്മദാബാദിൽ മഴഭീഷണിയുണ്ടെങ്കിലും ഫൈനലിന് ഒരു റിസർവ് ഡേ മാറ്റിവച്ചിട്ടുണ്ട്.

മത്സരവേദി
അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. നേരത്തെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീരുമാനിച്ചിരുന്ന ഫൈനൽ മഴസാധ്യത കണക്കിലെടുത്ത് അഹ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. രണ്ടാം ക്വാളിഫയറും ഇതേ സ്റ്റേഡിയത്തിലാണ് നടന്നത്. ഈ കളി മുംബൈയെ വീഴ്ത്തി പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തു.

മത്സരസമയം
രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. മഴ പെയ്താലും രണ്ട് മണിക്കൂർ വരെ കട്ടോഫ് ടൈം ഉണ്ട്. 9.30ന് ശേഷം ഓവറുകൾ നഷ്ടമാവും. ഇന്നത്തെ കളി മുഴുവൻ മഴ കൊണ്ടുപോയാലും ജൂൺ നാലിന് ഫൈനൽ നടത്താൻ ഒരു റിസർവ് ദിനം കൂടി ബിസിസിഐ കരുതിയിട്ടുണ്ട്. മറ്റ് പ്ലേ ഓഫ് മത്സരങ്ങൾക്കൊന്നും റിസർവ് ദിനം ഉണ്ടായിരുന്നില്ല. രണ്ട് ദിവസവും കളി നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്ത പഞ്ചാബ് കിരീടമുയർത്തും.

Also Read: IPL 2025 Final Match Schedule: കന്നിക്കിരീടം ലക്ഷ്യമിട്ട് രണ്ട് ടീമുകൾ, ആരു ജയിച്ചാലും ചരിത്രം; ഐപിഎൽ കലാശപ്പോരിന് കേളികൊട്ട് ഉയരാൻ മണിക്കൂറുകൾ ബാക്കി

എവിടെ കാണാം?
ഐപിഎൽ മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റ് ജിയോയും സ്റ്റാറും ചേർന്നാണ് നേടിയിരുന്നു. ടെലിവിഷൻ അവകാശങ്ങൾ സ്റ്റാറിനും ഒടിടി അവകാശം ജിയോയ്ക്കും. ജിയോയും ഡിസ്നിയും ലയിച്ചതോടെ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോസിനിമയ്ക്ക് പകരം, പഴയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്പ് ജിയോഹോട്ട്സ്റ്റാർ എന്ന് റീബ്രാൻഡ് ചെയ്ത് അതിലും മത്സരങ്ങൾ കാണാം. ജിയോഹോട്സ്റ്റാറിനായി പല പ്ലാനുകളും നേരത്തെ ജിയോ അവതരിപ്പിച്ചിരുന്നു.

ഫൈനൽ പോര്
പോയിൻ്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടീമുകളാണ് പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും. ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സ് ആർസിബിയോട് തോറ്റു. ജയത്തോടെ ബെംഗളൂരു ഫൈനലിലും പഞ്ചാബ് രണ്ടാം ക്വാളിഫയറിലുമെത്തി. എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തോല്പിച്ച് രണ്ടാം ക്വാളിഫയറിലെത്തിയ മുംബൈയെ തോല്പിച്ച് പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തു.