AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഇരിക്കട്ടെ ഒരുമ്മയെന്ന് നെസ് വാഡിയ; നാപ്കിൻ ഉപയോഗിച്ച് മുഖം തുടച്ച് ശ്രേയാസ് അയ്യർ: വിഡിയോ വൈറൽ

Ness Wadia Kisses Shreyas Iyer: ഐപിഎൽ ഫൈനലിലെത്തിയതിൻ്റെ സന്തോഷത്തിൽ ശ്രേയാസ് അയ്യരിനെ ഉമ്മവച്ച് പഞ്ചാബ് കിംഗ്സ് സഹഉടമ നെസ് വാഡിയ. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

IPL 2025: ഇരിക്കട്ടെ ഒരുമ്മയെന്ന് നെസ് വാഡിയ; നാപ്കിൻ ഉപയോഗിച്ച് മുഖം തുടച്ച് ശ്രേയാസ് അയ്യർ: വിഡിയോ വൈറൽ
നെസ് വാഡിയ, ശ്രേയാസ് അയ്യർImage Credit source: Screengrab
abdul-basith
Abdul Basith | Published: 03 Jun 2025 09:36 AM

2014ന് ശേഷം ഇതാദ്യമായി പഞ്ചാബ് കിംഗ്സ് ഐപിഎൽ ഫൈനലിലെത്തുമ്പോൾ ക്യാപ്റ്റൻ ശ്രേയാസ് അയ്യരാണ് താരം. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ മുന്നിൽ നിന്ന് നയിച്ച ശ്രേയാസ് അയ്യർ കളിയിലെ താരമായിരുന്നു. മത്സരവിജയത്തിൻ്റെ ആഘോഷത്തിനിടെ പഞ്ചാബ് കിംഗ്സ് സഹ ഉടമ നെസ് വാഡിയയും ശ്രേയാസ് അയ്യരും തമ്മിലുള്ള ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കളി വിജയിച്ച് ഫൈനലിലെത്തിയതിൻ്റെ ആഘോഷമായി പഞ്ചാബ് കിംഗ്സ് കേക്ക് മുറിച്ചിരുന്നു. ഡ്രസിങ് റൂമിൽ വച്ച് നടന്ന ആഘോഷത്തിനിടെ ശ്രേയാസ് അയ്യരിന് ഒരു കഷ്ണം കേക്ക് കൊടുക്കുന്ന നെസ് വാഡിയ താരത്തിൻ്റെ കവിളിൽ ചുംബിക്കുകയാണ്.

വിഡിയോ കാണാം

ക്യാപ്റ്റനെന്ന നിലയിൽ മറ്റൊരു ഐപിഎൽ ഫൈനലിലെത്താൻ കഴിഞ്ഞതിൽ ശ്രേയാസിനെ വാഡിയ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. ഇതിന് ശേഷം ഉടൻ തന്നെ ഒരു നാപ്കിനെടുത്ത് ശ്രേയാസ് തൻ്റെ മുഖം തുടയ്ക്കുകയാണ്. ശ്രേയാസിന് നെസ് വാഡിയയുടെ ചുംബനം ഇഷ്ടപ്പെട്ടില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Also Read: IPL 2025: വിഗ്നേഷ് പുത്തൂറിനെ അനിയനെന്ന് വിളിച്ച് സൂര്യകുമാർ യാദവ്; മംഗ്ലീഷ് കമൻ്റ് വൈറൽ

നയിച്ച മൂന്ന് ടീമിനെയും പ്ലേ ഓഫിലും രണ്ട് ടീമിനെ ഫൈനലിലും എത്തിക്കാൻ കഴിഞ്ഞ ക്യാപ്റ്റനെന്നതിനൊപ്പം ഒരു ബാറ്റർ എന്ന നിലയിലും ശ്രേയാസ് ഈ സീസണിൽ ഗംഭീര പ്രകടനങ്ങളാണ് നടത്തുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ 41 പന്തുകൾ നേരിട്ട് 87 റൺസുമായി പുറത്താവാതെ നിന്ന ശ്രേയാസാണ് പഞ്ചാബിന് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 204 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ പഞ്ചാബ് വിജയലക്ഷ്യം മറികടന്നു. ഇന്ന് നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. രണ്ട് ടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല.