AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: വിഗ്നേഷ് പുത്തൂറിനെ അനിയനെന്ന് വിളിച്ച് സൂര്യകുമാർ യാദവ്; മംഗ്ലീഷ് കമൻ്റ് വൈറൽ

Vignesh Puthur Is Brother Says Suryakumar Yadav: മലയാളി യുവതാരം വിഗ്നേഷ് പുത്തൂർ അനിയനെന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവ്. വിഗ്നേഷിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സൂര്യകുമാറിൻ്റെ കമൻ്റ്.

IPL 2025: വിഗ്നേഷ് പുത്തൂറിനെ അനിയനെന്ന് വിളിച്ച് സൂര്യകുമാർ യാദവ്; മംഗ്ലീഷ് കമൻ്റ് വൈറൽ
വിഗ്നേഷ് പുത്തൂർ, സൂര്യകുമാർ യാദവ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 03 Jun 2025 08:07 AM

മലയാളി ചൈനമാൻ ബൗളർ വിഗ്നേഷ് പുത്തൂറിനെ അനിയനെന്ന് വിളിച്ച് സൂര്യകുമാർ യാദവ്. സീസണിൽ വിഗ്നേഷും സൂര്യയും മുംബൈ ഇന്ത്യൻസിനായി ഒരുമിച്ച് കളിച്ചിരുന്നു. സീസൺ പതിയിൽ പരിക്കേറ്റ് പുറത്തായെങ്കിലും മികച്ച പ്രകടനങ്ങളാണ് വിഗ്നേഷ് മുംബൈക്കായി നടത്തിയത്. മുൻപും മുംബൈ ഇന്ത്യൻസിൻ്റെ പല പോസ്റ്റുകളിലും സൂര്യ വിഗ്നേഷിനോടുള്ള ഇഷ്ടം അറിയിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണും സൂര്യകുമാറിൻ്റെ ഇഷ്ടതാരമാണ്. ഇതും താരം പലതവണ പലതരത്തിൽ അറിയിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യൻസിന് നന്ദി അറിയിച്ചുകൊണ്ട് വിഗ്നേഷ് പുത്തൂർ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യകുമാർ യാദവിൻ്റെ കമൻ്റ്. രണ്ടാം ക്വാളിഫയറിൽ തോറ്റ് മുംബൈ ഇന്ത്യൻസ് ഐപിഎലിൽ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു വിഗ്നേഷിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പോസ്റ്റിൽ മംഗ്ലീഷിലെഴുതിയ ‘അനിയൻ’ എന്ന കമൻ്റിന് 3500ലധികം ലൈക്കുകളും ലഭിച്ചു. ഈ കമൻ്റ് മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Vignesh Puthur (@vigneshputhur)

രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനോടായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 203 റൺസെടുത്തു. 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിംഗ്സ് വിജയലക്ഷ്യം മറികടന്നു. 41 പന്തിൽ 87 റൺസെടുത്ത് പുറത്താവാതെ നിന്ന പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയാസ് അയ്യരാണ് കളിയിലെ താരം.

Also Read: RCB vs PBKS IPL 2025 Final Live Streaming: എല്ലാ കണ്ണുകളും അഹ്മദാബാദിലേക്ക്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – പഞ്ചാബ് കിംഗ്സ് മത്സരം എങ്ങനെ, എപ്പോൾ കാണാം

കാൽപാദത്തിന് പരിക്കേറ്റാണ് മലയാളി താരമായ വിഗ്നേഷ് പുത്തൂർ ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. വിഗ്നേഷ് ടീമിനൊപ്പം തുടരുമെന്നും മെഡിക്കൽ സംഘം താരത്തിന് വേണ്ട ചികിത്സ നൽകുമെന്നും മുംബൈ ഇന്ത്യൻസ് അറിയിച്ചിരുന്നു. കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്തെ വിഗ്നേഷിനെ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റ് നേടിയ വിഗ്നേഷ് ആകെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി.