ISL 2025-26: കടുത്ത നടപടികളിലേക്ക് ഐഎസ്എല്‍ ക്ലബുകള്‍; കാത്തിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്‌; നാളെ നിര്‍ണായകം

AIFF officials will meet with CEOs from eight ISL clubs on August 7: ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരു എഫ്‌സി താരങ്ങളുടെയടക്കം ശമ്പളം തടഞ്ഞുവച്ച്. ഒഡീഷ എഫ്‌സിയും കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. നാളെ വിവിധ ക്ലബ് സിഇഒമാരുമായി എഐഎഫ്എഫ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും

ISL 2025-26: കടുത്ത നടപടികളിലേക്ക് ഐഎസ്എല്‍ ക്ലബുകള്‍; കാത്തിരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്‌; നാളെ നിര്‍ണായകം

Kerala Blasters-File pic

Published: 

06 Aug 2025 | 06:39 PM

ന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് ഒരുങ്ങുന്നു. ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത കാര്യം താരങ്ങളെയും ജീവനക്കാരെയും ക്ലബ് അറിയിച്ചതായി മാർക്കസ് മെർഗുൽഹാവോ വ്യക്തമാക്കി. സിഇഒ ഏകാൻഷ് ഗുപ്ത ഇമെയില്‍ വഴി താരങ്ങളെ ഇക്കാര്യം അറിയിച്ചു. വൈസ് പ്രസിഡന്റ് പ്രതം ബസു നിലവിലെ സ്ഥിതിഗതികള്‍ താരങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ താരങ്ങളുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി അറിയിച്ചിരുന്നു. ലീഗിന്റെ അനിശ്ചിതത്വം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തിക്കൊണ്ടുപോകുന്നത് ശ്രമകരമായ ദൗത്യമാണെന്ന് ബെംഗളൂരു എഫ്‌സി വിശദീകരിച്ചു.

ലീഗിന്റെ ഭാവി വ്യക്തമല്ലാത്തതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ല. താരങ്ങളുടെയും ജീവനക്കാരുടെയും ഭാവിയും ക്ഷേമവും പ്രധാനമാണ്. അവരുമായി ബന്ധപ്പെടുന്നുണ്ട്. പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും ക്ലബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധി വേഗം അവസാനിപ്പിക്കണമെന്ന് എ‌ഐ‌എഫ്‌എഫിനോടും എഫ്‌എസ്‌ഡി‌എല്ലിനോടും ബെംഗളൂരു എഫ്‌സി അഭ്യര്‍ത്ഥിച്ചു. അനിശ്ചിതത്വം ആർക്കും പ്രയോജനകരമല്ല. ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിക്ക് വേഗത്തില്‍ പരിഹാരമുണ്ടാകണമെന്നും ക്ലബ് ആവശ്യപ്പെട്ടു.

സാലറി നിര്‍ത്തിവച്ചതടക്കമുള്ള കടുത്ത നടപടികളിലേക്ക് ബെംഗളൂരു കടന്നതിന് പിന്നാലെയാണ് ചെന്നൈയിന്‍ എഫ്‌സി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നേരത്തെ ഒഡീഷ എഫ്‌സിയും സമാന നടപടികളിലേക്ക് കടന്നിരുന്നു. താരങ്ങളുടെയും സ്റ്റാഫുകളുടെയും കരാറുകള്‍ ഒഡീഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. കൂടുതല്‍ ക്ലബുകള്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത. മുൻനിര ക്ലബ്ബുകളിൽ പകുതിയും ഇതുവരെ പ്രീ സീസൺ പരിശീലനം ആരംഭിച്ചിട്ടില്ല.

കാത്തിരുന്ന് കേരള ബ്ലാസ്റ്റേഴ്‌സ്‌

എന്നാല്‍ പരിശീലകര്‍, സ്റ്റാഫുകള്‍ എന്നിവരുടെ കരാറുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് റദ്ദാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. ഐഎസ്എൽ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയ്ക്കായി കേരള ബ്ലാസ്റ്റേഴ്‌സ്‌ കാത്തിരിക്കുകയാണ്. അതുവരെ ബ്ലാസ്റ്റേഴ്‌സ് കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. എന്നാല്‍ ക്ലബ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുണ്ട്.

Also Read: Kerala Blasters: ഐഎസ്എല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് തിരക്കിലാണ്; മലയാളിതാരവുമായുള്ള കരാര്‍ പുതുക്കി

നാളെ നിര്‍ണായകം?

അതേസമയം, ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ (ഓഗസ്ത് 7) എട്ട് ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാരുമായി എഐഎഫ്എഫ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ക്ലബുകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഈ ക്ലബുകള്‍ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് കത്തയച്ചിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്