Mitchell Starc: ‘ഇന്ത്യക്കാര്‍ കളിക്കുന്നത് ഐപിഎല്‍ മാത്രം; മറ്റ് താരങ്ങള്‍ അങ്ങനെയല്ല’; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തെ വിമര്‍ശിക്കുന്നവരോട് സ്റ്റാര്‍ക്ക്

Mitchell Starc's stance on Champions Trophy advantage controversy: ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഒരു നേട്ടമാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ലോകത്തിലെ എല്ലാ ഫ്രാഞ്ചൈസികളിലും കളിക്കാന്‍ തങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ മാത്രമേ കളിക്കാൻ കഴിയൂവെന്നും താരം

Mitchell Starc: ഇന്ത്യക്കാര്‍ കളിക്കുന്നത് ഐപിഎല്‍ മാത്രം; മറ്റ് താരങ്ങള്‍ അങ്ങനെയല്ല; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തെ വിമര്‍ശിക്കുന്നവരോട് സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്‌

Published: 

14 Mar 2025 12:07 PM

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീടനേട്ടം അംഗീകരിക്കാന്‍ ഇപ്പോഴും പലര്‍ക്കും മനസ് വന്നിട്ടില്ല. എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചതിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചെന്നാണ് വിമര്‍ശകരുടെ വാദം. ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂളിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്ക് ആതര്‍ട്ടണ്‍, നിലവിലെ താരങ്ങളായ ഡേവിഡ് മില്ലര്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയവരടക്കം രംഗത്തെത്തി. എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന നിലപാടാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വീകരിക്കുന്നത്.

ബിസിസിഐയുടെ നിയമം മൂലം ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കുന്നില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. എന്നാല്‍ മറ്റ് താരങ്ങള്‍ ലോകമെമ്പാടും കളിക്കുന്നു. അതുകൊണ്ട് അത്തരം താരങ്ങള്‍ക്ക് ഏത് സാഹചര്യവും നന്നായിട്ട് മനസിലാക്കാന്‍ സാധിക്കുമെന്നാണ് സ്റ്റാര്‍ക്കിന്റെ പോയിന്റ്. ഫനാറ്റിക്സ് ടിവിയിടായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രതികരണം.

ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഒരു നേട്ടമാണെന്ന് തനിക്ക് ഉറപ്പില്ലെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ലോകത്തിലെ എല്ലാ ഫ്രാഞ്ചൈസികളിലും കളിക്കാന്‍ തങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ മാത്രമേ കളിക്കാൻ കഴിയൂ. അഞ്ചോ ആറോ വ്യത്യസ്ത ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്ന താരങ്ങള്‍ ടീമുകളിലുണ്ടെന്നും, അവര്‍ക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പരിചയം ലഭിക്കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് ചൂണ്ടിക്കാട്ടി.

Read Also : Cheteshwar Pujara: “ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ജയിച്ചേനെ”; ഇന്ത്യക്കായി കളിക്കാൻ എപ്പോഴും തയ്യാറെന്ന് ചേതേശ്വർ പൂജാര

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയതിൽ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയാണോ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ടീമെന്ന ചോദ്യത്തിന്, ഏകദിന ലോകപ്പ് അവര്‍ക്ക് നേടാനായില്ലെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

“ഇന്ത്യ ജയിച്ചതിൽ അതിശയിക്കാനില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ഭൂരിഭാഗം മത്സരവും കണ്ടിട്ടില്ല. ഓസ്‌ട്രേലിയൻ കളികളുടെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടത്. കഴിഞ്ഞ സീസണിൽ വരുണ്‍ ചക്രവർത്തിയോടൊപ്പം കെകെആറിനായി കളിച്ചിരുന്നു. അദ്ദേഹം ഒരു വലിയ പ്രതിഭയാണ്. അവരാണോ മികച്ച വൈറ്റ് ബോള്‍ ടീമെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ അതെയെന്നും, ഓസീസ് ആരാധകര്‍ ഒരുപക്ഷേ അല്ലെന്നും പറയും”-സ്റ്റാർക്ക് കൂട്ടിച്ചേർത്തു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം