AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSG vs Inter Miami: മുന്‍ടീമിനെ മുന്നില്‍ നിന്നു നേരിടാന്‍ മെസി; ഇന്റര്‍ മയാമി-പിഎസ്ജി പോരാട്ടം എവിടെ കാണാം?

PSG vs Inter Miami Match Preview: തകര്‍പ്പന്‍ പ്രകടനമാണ് മെസിപ്പട ഇതുവരെ കാഴ്ചവച്ചത്. പോര്‍ട്ടോയെ 2-1ന് തകര്‍ത്ത മയാമി പാല്‍മിറാസിനോട് 2-2ന് സമനില വഴങ്ങി. മറുവശത്ത് പിഎസ്ജി ആദ്യ മത്സരത്തില്‍ ബൊട്ടോഫോഗോയോട് ഒരു ഗോളിന് തോറ്റു. സിയാറ്റില്‍ സൗണ്ടേഴ്‌സിനെ തകര്‍ത്ത് വിജയവഴിയിലെത്തി

PSG vs Inter Miami: മുന്‍ടീമിനെ മുന്നില്‍ നിന്നു നേരിടാന്‍ മെസി; ഇന്റര്‍ മയാമി-പിഎസ്ജി പോരാട്ടം എവിടെ കാണാം?
ലയണല്‍ മെസിയുടെ ആഹ്ലാദപ്രകടനം Image Credit source: PTI
jayadevan-am
Jayadevan AM | Published: 29 Jun 2025 21:22 PM

അറ്റ്‌ലാന്റ: ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ കുതിപ്പ് തുടരാന്‍ മെസിപ്പട ഇന്ന് ഇറങ്ങുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി പിഎസ്ജിയെ നേരിടും. മെസിയുടെ മുന്‍ടീമാണ് പിഎസ്ജി. രണ്ട് വര്‍ഷം മുമ്പാണ് മെസി പിഎസ്ജി വിട്ട് മയാമിയിലെത്തിയത്. രാത്രി 9.30ന് ആവേശപ്പോരാട്ടത്തിന് തുടക്കമാകും.

ബാഴ്‌സിലോണയിലെ മെസിയുടെ പഴയ ആശാന്‍ ലൂയി എന്റികാണ് പിഎസ്ജിയുടെ പരിശീലകന്‍. ഇന്റര്‍ മയാമി താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നീ താരങ്ങളുടെയും മുന്‍ പരിശീലകനാണ് എൻറിക്വെ. ഇന്‍ര്‍ മയാമിയുടെ നിലവിലെ കോച്ച്‌ ജാവിയർ മഷെറാനോയെയും ബാഴ്‌സിലോണയില്‍ എൻറിക്വെ പരിശീലിപ്പിച്ചുണ്ടെന്നതാണ് സവിശേഷത.

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസിപ്പട ഇതുവരെ കാഴ്ചവച്ചത്. പോര്‍ട്ടോയെ 2-1ന് തകര്‍ത്ത മയാമി പാല്‍മിറാസിനോട് 2-2ന് സമനില വഴങ്ങിയിരുന്നു. മറുവശത്ത് പിഎസ്ജി ആദ്യ മത്സരത്തില്‍ ബൊട്ടോഫോഗോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. സിയാറ്റില്‍ സൗണ്ടേഴ്‌സിനെ 2-0ന് തകര്‍ത്ത് വിജയവഴിയിലെത്തി.

Read Also: Club World Cup 2025 : ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരം ടിവിയിൽ സംപ്രേഷണം ചെയ്യില്ല. DAZN ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി തത്സമയം കാണാം.