IPL 2025: അതുശരി ! അക്‌സര്‍ പട്ടേലിന് എണ്ണ എത്തിച്ചു നല്‍കിയിരുന്നത് സഞ്ജുവായിരുന്നോ? വീഡിയോ വൈറല്‍
Sanju Samson and Axar Patel: മുടിയുടെ പരിപാലനത്തെക്കുറിച്ചായിരുന്നു അക്‌സറിന്റെ സംസാരം. ആരോടാണ് അക്‌സര്‍ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. സഞ്ജുവിന്റെ തോളില്‍ കൈയിട്ടായിരുന്നു അക്‌സര്‍ മുടിയെക്കുറിച്ച് പറഞ്ഞത്. മുടിയുടെ സംരക്ഷണത്തിന് ഹെയര്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഡല്‍ഹി ക്യാപ്റ്റന്റെ വാക്കുകള്‍

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ആറു മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രം ജയിച്ച റോയല്‍സിന്റെ നില പരുങ്ങലിലാണ്. ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും റോയല്‍സ് തോറ്റു. എന്നാല്‍ മികച്ച പ്രകടനമാണ് ഡല്‍ഹി നടത്തുന്നത്. അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. വിജയപാതയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് റോയല്‍സ്. മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളിലെയും താരങ്ങള്‍. അതിനിടെ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരായ സഞ്ജു സാംസണും, അക്‌സര്‍ പട്ടേലും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ഒരു വീഡിയോ വൈറലായി.
മുടിയുടെ പരിപാലനത്തെക്കുറിച്ചായിരുന്നു അക്‌സറിന്റെ സംസാരം. ആരോടാണ് അക്‌സര്‍ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. സഞ്ജുവിന്റെ തോളില്‍ കൈയിട്ടായിരുന്നു അക്‌സര്‍ മുടിയെക്കുറിച്ച് പറഞ്ഞത്. മുടിയുടെ സംരക്ഷണത്തിന് ഹെയര്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഡല്‍ഹി ക്യാപ്റ്റന്റെ വാക്കുകള്‍.




കുട്ടിക്കാലം മുതല്‍ ഹെയര്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കാതെയാണ് താന്‍ മുടി സംരക്ഷിച്ചിരുന്നതെന്ന് അക്‌സര്‍ പറഞ്ഞു. ഉടന്‍ തന്നെ സഞ്ജുവിന്റെ മറുപടിയെത്തി. എല്ലാ മാസവും താന്‍ അക്‌സറിന് വെളിച്ചെണ്ണ അയച്ചു കൊടുക്കുമായിരുന്നുവെന്നായിരുന്നു സഞ്ജുവിന്റെ തമാശരൂപേണയുള്ള വെളിപ്പെടുത്തല്‍.
View this post on Instagram
‘അതെ, കേരളത്തില്‍ നിന്നെ’ന്ന് പറഞ്ഞ് അക്‌സറും അത് ശരിവച്ചു. പിന്നീട് ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സാണ് പങ്കുവച്ചത്. ഉടന്‍ തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ‘ലവ് ഈസ് ഇൻ ദി ഹെയർ’ എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാൻ റോയൽസ് വീഡിയോ പോസ്റ്റ് ചെയ്തത്. പരിശീലന സെഷനിടെയാണ് അക്‌സറും സഞ്ജുവും കണ്ടുമുട്ടിയത്.
Read Also : IPL 2025: ധോണി ഐപിഎലിൽ നിന്ന് പുറത്താവുമോ? മുടന്തി നടക്കുന്ന താരത്തിൻ്റെ വിഡിയോ വൈറൽ
അതേസമയം, മുടിക്കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ അക്‌സര്‍ നേരത്തെ നേരിട്ടിരുന്നു. തുടര്‍ന്ന് താരം ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏതാനും നാളുകളായി പുതിയ ഹെയര്‍ സ്റ്റൈലിലാണ് താരത്തെ കളിക്കളത്തില്‍ കാണാനാകുന്നത്.
ഐപിഎല്‍ മത്സരം
ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നടക്കുന്നത്. രാത്രി 7.30ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.