Sanju Samson: കളിയില്‍ മികവ് പുലര്‍ത്തിയാല്‍ ആരും തഴയപ്പെടില്ല; ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളില്ല: സഞ്ജു സാംസണ്‍

Sanju Samson About Champions Trophy Tournament Exclusion: രഞ്ജി ട്രോഫിയില്‍ കേരളത്തില്‍ ഒരുപാട് നാളായുള്ള സ്വപ്‌നാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയിലെല്ലാമുള്ള ക്ലൈമാക്‌സ് പോലെയായിരുന്നു കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പരിക്ക് പറ്റിയതിനായാണ് കളിക്കാന്‍ സാധിക്കാതിരുന്നത്. ഫൈനല്‍ മത്സരത്തില്‍ എന്തായാലും താന്‍ ടീമിന്റെ കൂടെ ഗ്രൗണ്ടിലുണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.

Sanju Samson: കളിയില്‍ മികവ് പുലര്‍ത്തിയാല്‍ ആരും തഴയപ്പെടില്ല; ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളില്ല: സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

Updated On: 

23 Feb 2025 | 08:28 AM

കേരള ക്രിക്കറ്റ് അസോസിയേഷുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സംഘടനയുമായി ഇനിയും സഹകരിച്ച് മുന്നോട്ട് പോകുമെന്നും നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സഞ്ജു സാംസണ്‍ പറഞ്ഞു.

പതിമൂന്ന് വയസ് മുതല്‍ തനിക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളിയില്‍ മികവ് പുലര്‍ത്തി കഴിഞ്ഞാല്‍ ആരും തഴയപ്പെടില്ല. എങ്ങനെ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചാണ് താനിപ്പോള്‍ ചിന്തിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്‌ ഒരുപാട് നാളായുള്ള സ്വപ്‌നാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയിലെല്ലാമുള്ള ക്ലൈമാക്‌സ് പോലെയായിരുന്നു കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പരിക്ക് പറ്റിയതിനായാണ് കളിക്കാന്‍ സാധിക്കാതിരുന്നത്. ഫൈനല്‍ മത്സരത്തില്‍ എന്തായാലും താന്‍ ടീമിന്റെ കൂടെ ഗ്രൗണ്ടിലുണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.

രഞ്ജിയില്‍ കേരളം സമ്മര്‍ദമില്ലാതെ നന്നായി കളിക്കുന്നുണ്ട്. ലോകം മുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത്. ടീമിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹം. എന്തുകൊണ്ടാണ് ടീമില്‍ ഇടം ലഭിക്കാതെ പോയതെന്ന കാര്യം സെലക്ടര്‍മാര്‍ക്കേ അറിയൂ. ഇന്ത്യ ഉറപ്പായും മത്സരത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മരിയാട് എട്ട് ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊച്ചിയില്‍ സ്‌പോര്‍ട്‌സ് കോളേജ് ആരംഭിക്കുമെന്നും സഞ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജു നിലവില്‍ വിശ്രമത്തിലാണ്. ഈ പരിക്ക് കാരണമാണ് സഞ്ജുവിന് രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം നഷ്ടമായത്.

Also Read: Sanju Samson: സഞ്ജുവിൻ്റെ വിരലിന് പരിക്ക്; രഞ്ജി ട്രോഫി ക്വാർട്ടറും ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവും

കേരളം ഫൈനലിലെത്തിയതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് സഞ്ജു രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് കണ്ടിരുന്ന ആ സ്വപ്നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ എന്നാണ് സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ