Smartphone Display Tips: വാൾ പേപ്പർ പോലും ഫോൺ ഡിസ്പ്ലേ കളയും, സംരക്ഷിക്കാൻ വഴി പലത്
ഒരു പുതിയ ഡിസ്പ്ലേ വാങ്ങുക എന്നത് പോക്കറ്റ് കീറുന്നതിന് തുല്യമാണ്, ഫോൺ കേടായാൽ ആദ്യം മാറേണ്ടി വരുന്നതും ഡിസ്പ്ലേ ആയിരിക്കും
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ആദ്യം പണി കിട്ടുന്നത് എപ്പോഴും ഫോണിൻ്റെ ഡിസ്പ്ലേയിലായിരിക്കും. ഒന്നുകിൽ സോഫ്ഫ്റ്റ്വെയർ അപ്ഡേറ്റ് വഴി ഉണ്ടാകുന്ന പച്ച നിറത്തിലുള്ള വര അല്ലെങ്കിൽ ഫോൺ താഴെ വീഴുമ്പോൾ ഉണ്ടാകുന്ന പൊട്ടൽ. രണ്ടായാലും ഫോണിൻ്റെ ഒറിജിനൽ ഡിസ്പ്ലേ മാറി ഇടാൻ പോക്കറ്റ് കീറുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ല. ഇത് മാത്രമാണോ ഡിസ്പ്ലേയുടെ ആയുസ് കുറക്കുന്ന ഘടകങ്ങൾ, ചിലപ്പോൾ നിങ്ങളുടെ ഫോണിലെ വാൾ പേപ്പർ പോലും പ്രശ്നക്കാരനായി മാറുമെന്നത് പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഇത്തരത്തിൽ ഫോൺ ഡിസ്പ്ലേയുടെ ആയുസ് കുറക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സ്ക്രീൻ പ്രൊട്ടക്ടർ
നിങ്ങളുടെ സ്മാർട്ട് ഫോൺ ഡിസ്‌പ്ലേ സൂക്ഷിക്കാനുള്ള ഏളുപ്പമുള്ള മാർഗങ്ങളിൽ ഒന്നാണിത്. ഫോൺ ഡിസ്പ്ലേയിൽ സംഭവിക്കുന്ന പോറലുകളിൽ നിന്നും ചെറിയ വീഴ്ചകളിൽ നിന്നും സംരക്ഷണം നൽകാൻ കട്ടിയുള്ള ടെമ്പേർഡ് ഗ്ലാസ് പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വില കുറഞ്ഞവ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ALSO READ: Overpriced Smartphones: പേര് മാത്രം, വമ്പൻ വില; സ്മാർട്ട് ഫോൺ വിപണിയിലെ അമിത വിലക്കാർ
ഫോൺ കവർ, സോഫ്റ്റ്‌വെയർ
നല്ല കട്ടിയുള്ള ക്വാളിറ്റിയിൽ നിർമ്മിച്ച ഫോൺ കവർ ഫോണിന് നൽകുക. ഫോൺ കയ്യിൽ നിന്നും വീണുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ ഇത് പരിഹരിക്കും. ഒപ്പം ഉണ്ടാകാൻ സാധ്യതയുള്ള ഡാമേജുകളിൽ നിന്നും സംരക്ഷണം നൽകും. കൃത്യമായ ഇടവേളകളിൽ നിങ്ങളെ ഒഎസ് അപ്ഡേറ്റ് ചെയ്യുന്നതും നല്ലതാണ്. എന്നാൽ ഇതിന് മുമ്പ് അപ്ഡേറ്റുകൾക്ക് മറ്റ് പ്രശ്നങ്ങളോ, ഡിസ്പ്ലേയിൽ വര വീഴലോ ഇല്ലെന്ന് ഉറപ്പാക്കുക.
ബ്രൈറ്റ്നസ്
ഫോണിൻ്റെ ബ്രൈറ്റ്നസ് ഒരിക്കലും കൂട്ടരുത്. ഇത് നിങ്ങളുടെ ഡിസ്‌പ്ലേയിൽ അധികമായി സമ്മർദ്ദമുണ്ടാക്കും അത് മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കും. ഏപ്പോഴും ഫോൺ ‘ഓട്ടോ ബ്രൈറ്റ്നസിൽ ഇരിക്കുന്നതാണ് ഉത്തമം. അനാവശ്യമായി ബ്രൈറ്റ്നസ് കൂട്ടുന്നത് ഒഴിവാക്കുക. ഒപ്പം ഒഎൽഇഡി, ആമോലെഡ് ഡിസ്പ്ലേകളുള്ള ഫോണുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കാം.
സ്ക്രീൻ ടൈംഔട്ട്
നിങ്ങൾ ഫോൺ ഉപയോഗിക്കാത്തപ്പോൾ ഡിസ്‌പ്ലേ പ്രവർത്തിക്കുന്ന സമയം 15 മുതൽ 30 സെക്കൻഡ് വരെയാക്കി കുറയ്ക്കാം. ഇതുവഴി ഊർജ്ജ ഉപഭോഗം കുറയ്ക്കാം ഒപ്പം സ്ക്രീനിന്റെ ആയുസ്സ് വർദ്ധിക്കുകയും ചെയ്യും. ഇതിനായിടൈംഔട്ട് സെറ്റ് ചെയ്യാം.
ചിത്രങ്ങൾ പോലും
നിങ്ങളുടെ ഫോൺ ഡിസ്പ്ലേയിൽ ഒരേ വാൾ പേപ്പർ തന്നെ ദീർഘനേരം മാറ്റമില്ലാതെ തുടർന്നാൽ, അതിൻ്റെ നിഴൽ സ്ക്രീനിൽ സ്ഥിരമായി പതിയാൻ സാധ്യതയുണ്ട്. ഇത് സ്ക്രീൻ ബേണിംഗ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. അതു കൊണ്ട് സ്ഥിരമായി ഒരേ ചിത്രങ്ങൾ ഹോം സ്ക്രീനിൽ വെക്കുന്നത് ഒഴിവാക്കാം.
താപനില
ഫോണിന് ഏൽക്കുന്ന അമിതമായ ചൂടും തണുപ്പും ഡിസ്‌പ്ലേയ്ക്ക് ദോഷകരമായി വരാറുണ്ട്. അതുകൊണ്ട് തന്നെ അമിതമായ ചൂട്, തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫോണിൽ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് തടയുക.
വൃത്തിയായി സൂക്ഷിക്കുക
മിക്കപ്പോഴും ഫോണിൻ്റെ ഡിസ്‌പ്ലേയിൽ ചെളി, പൊടി, എണ്ണമെഴുക്ക് തുടങ്ങിയവ അടിഞ്ഞ് കൂടുന്നത് ടച്ചിനെ ബാധിക്കാം. ഇവ രാസവസ്തുക്കൾ കൊണ്ട് തുടക്കരുത്. ഒരു മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് മൃദുവായി തുടച്ച് മാറ്റുക.