Chotta Mumbai: യാഹൂ… തിയേറ്റർ ഏട്ടൻ ഭരിക്കട്ടെ, സോഷ്യൽ മീഡിയ അത് ഞാൻ എടുക്കും

AI Viral Videos in Social Media: ഛോട്ടാ മുംബൈയിലെ പാട്ടുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. യുവാക്കളുടെ മനസറിഞ്ഞൊരുക്കിയ പാട്ടുകള്‍ക്ക് ചുവടുവെക്കാന്‍ ഏതുപ്രായക്കാരനും റെഡി. മാത്രമല്ല കേരളത്തിലെ ന്യൂയര്‍ ആഘോഷങ്ങളില്‍ നിന്ന് ഒഴിച്ച് കൂടാനാവാത്ത പാട്ട് പോലും ഛോട്ടാ മുംബൈയില്‍ നിന്നുള്ളതാണ്.

Chotta Mumbai: യാഹൂ... തിയേറ്റർ ഏട്ടൻ ഭരിക്കട്ടെ, സോഷ്യൽ മീഡിയ അത് ഞാൻ എടുക്കും

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

11 Jun 2025 13:58 PM

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രം റി റിലീസ് ചെയ്തത്. അന്നും ഇന്നും ഒരുപോലെ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയവര്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റ്. മോഹന്‍ലാല്‍ എന്ന നടന്റെ കാലം ഒരിക്കലും അവസാനിക്കില്ലെന്ന് പറഞ്ഞാണ് ഓരോരുത്തരും തിയേറ്ററിന് പുറത്തേക്കിറങ്ങുന്നത്.

ഛോട്ടാ മുംബൈയിലെ പാട്ടുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. യുവാക്കളുടെ മനസറിഞ്ഞൊരുക്കിയ പാട്ടുകള്‍ക്ക് ചുവടുവെക്കാന്‍ ഏതുപ്രായക്കാരനും റെഡി. മാത്രമല്ല കേരളത്തിലെ ന്യൂയര്‍ ആഘോഷങ്ങളില്‍ നിന്ന് ഒഴിച്ച് കൂടാനാവാത്ത പാട്ട് പോലും ഛോട്ടാ മുംബൈയില്‍ നിന്നുള്ളതാണ്.

ലാലേട്ടന്‍ തിയേറ്റര്‍ അടക്കിവാഴുമ്പോള്‍ മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് ആറാടുകയാണ്. ഇപ്പോള്‍ എന്തിനും ഏതിനും എഐ ആയതുകൊണ്ട് തന്നെ, എഐ കരവിരുതില്‍ പുറത്തിറങ്ങിയ കുട്ടി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വൈറല്‍ കാഴ്ച.

നിരവധി സിനിമാ കഥാപാത്രങ്ങളുടെ വേഷത്തില്‍ ഈ കുട്ടികള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂടായും സലിം കുമാറായുമെല്ലാം എത്തിയ എഐ കുട്ടികള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഭരണി നാളില്‍ എന്ന പാട്ടിന് ഡാന്‍സ് ചെയ്തുകൊണ്ടാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍

ഒരു സിനിമയിലെ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാന്‍ ഈ കൊച്ചുമിടുക്കന് സാധിക്കും. ഡ്യൂപ്പില്ലാതെ തന്നെ പല രംഗങ്ങളും ഭയം ഒട്ടും തന്നെ മുഖത്ത് പ്രകടമാകാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അവന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷ വേഷങ്ങളില്‍ മാത്രമല്ല എഐ എത്തുന്നത്. നിരവധി സ്ത്രീ കഥാപാത്രങ്ങളെയും അതിമനോഹരമായി തന്നെ എഐ നമുക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട്.

Also Read: AC Temperature Limits: തണുപ്പന്‍ മട്ട് വിട്ട് എസി, ഇനി കുറച്ചു ‘ചൂടാകും’; താപനില പരിധി നടപ്പാക്കാന്‍ കേന്ദ്രം

എഐ കുട്ടപ്പന്മാരും കുട്ടപ്പികളും അരങ്ങ് വാഴാന്‍ തുടങ്ങിയതോടെ എങ്ങനെയാണ് ഇവ നിര്‍മിക്കുന്നതെന്ന് അറിയാമോ, പറഞ്ഞുതരാം എന്നും പറഞ്ഞും കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇത് അവരുടെ കാലമല്ലേ, എഐയെ കുറിച്ച് പഠിച്ചെന്ന് കരുതി പ്രശ്‌നമൊന്നുമില്ലല്ലോ ലേ?

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ