Internet On During Calls: കോള്‍ വിളിക്കുമ്പോൾ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കാറുണ്ടോ? മുന്നറിയിപ്പുമായി ‘സൈബർ ദോസ്‍ത്’

Internet On During Calls: ഇന്റർനെറ്റ് ഓണാക്കി വയ്ക്കുന്നത് വഴി മൊബൈൽ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് ആക്സസ് ലഭിക്കുമെന്ന് സൈബര്‍ ദോസ്ത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Internet On During Calls: കോള്‍ വിളിക്കുമ്പോൾ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കാറുണ്ടോ? മുന്നറിയിപ്പുമായി സൈബർ ദോസ്‍ത്

പ്രതീകാത്മക ചിത്രം

Published: 

17 Jun 2025 13:10 PM

മൊബൈൽ ഫോണിൽ കോളുകൾ വിളിക്കുമ്പോൾ ഇന്റർനെറ്റ് ഓണാക്കി വയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എന്നാൽ അങ്ങനെ ചെയ്യരുതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I4C) ഔദ്യോഗിക എക്സ് ഹാൻഡിലായ ‘സൈബർ ദോസ്‍ത്’ മുന്നറിയിപ്പ് നൽകുന്നു.

ഇന്റർനെറ്റ് ഓണാക്കി വയ്ക്കുന്നത് വഴി മൊബൈൽ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് ആക്സസ് ലഭിക്കുമെന്ന് സൈബര്‍ ദോസ്ത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഫോണിന്‍റെ സെറ്റിംഗ്സ് മെനുവിലെ പ്രൈവസി ഓപ്ഷിലേക്ക് പോയി പെർമിഷൻ മാനേജർ (Permission Manager) തിരഞ്ഞെടുത്ത് ഏതെല്ലാം ആപ്പുകൾക്ക് മൈക്രോഫോൺ ആക്സസ് ഉണ്ടെന്ന് പരിശോധിക്കാൻ കഴിയും. തുടർന്ന് അവയിൽ മാറ്റം വരുത്താവുന്നതാണ്.

കൂടാതെ, ഗൂഗിൾ ക്രോം വഴിയും പരിശോധിക്കാവുന്നതാണ്. ഇതിനായി ഗൂഗിൾ ക്രോം തുറന്ന് ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. ശേഷം സെറ്റിംഗ്‌സ് തിരഞ്ഞെടുത്ത് സൈറ്റ് സെറ്റിംഗ്‌സിലേക്ക് സ്ക്രോൾ ചെയ്ത് ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് നോക്കാവുന്നതാണ്.

 

അതേസമയം, പ്രോപ്പർട്ടികൾ ഡിജിറ്റലായി എത്രത്തോളം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തുന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമാകാൻ അഞ്ച് കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. ഈ സംവിധാനം ഉടൻ ആരംഭിക്കുമെന്നും ഈ മാസം ആദ്യം തന്നെ ആദ്യ സെറ്റ് റേറ്റിംഗുകൾ ഉണ്ടായേക്കാമെന്നും ട്രായ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി പറഞ്ഞു.  പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്കോ ​​ഊർജ്ജ കാര്യക്ഷമതയ്‌ക്കോ ഉപയോഗിക്കുന്നതുപോലെയുള്ള ‘സ്റ്റാർ റേറ്റിംഗ്’ ആയിരിക്കും പുതിയ റേറ്റിംഗ് സംവിധാനത്തിൽ ഉപയോഗിക്കുക.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി