iPhone SE4: വിലകുറഞ്ഞ ഐഫോൺ നാളെ പുറത്തിറങ്ങും; വിശദാംശങ്ങൾ ഇങ്ങനെ

iPhone SE4 Expected Price And Specs: ഐഫോൺ എസ്ഇ4 ഈ മാസം 19ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നാളെ ഒരു ഇവൻ്റുണ്ടെന്ന് ആപ്പിൾ അറിയിച്ചു. ഇത് ഐഫോൺ എസ്ഇ4 ലോഞ്ച് ഇവൻ്റാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

iPhone SE4: വിലകുറഞ്ഞ ഐഫോൺ നാളെ പുറത്തിറങ്ങും; വിശദാംശങ്ങൾ ഇങ്ങനെ

ഐഫോൺ എസ്ഇ4

Published: 

18 Feb 2025 12:30 PM

വിലകുറഞ്ഞ ഐഫോൺ എന്നറിയപ്പെടുന്ന ഐഫോൺ എസ്ഇ പരമ്പരയിലെ നാലാം തലമുറ ഐഫോൺ എസ്ഇ4 ഈ മാസം 19ന് പുറത്തിറങ്ങും. ഇക്കാര്യം ആപ്പിൾ കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ഫെബ്രുവരി 19ന് ഒരു ആപ്പിൾ ഇവൻ്റുണ്ടാവുമെന്ന് കമ്പനി സിഇഒ ടിം കുക്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ഇത് ഐഫോൺ എസ്ഇ4 ലോഞ്ച് ആവുമെന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ എസ്ഇ4
ആപ്പിൾ ഐഫോൺ എസ്ഇ4ൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആപ്പിൾ എ18 ചിപ്സെറ്റ് ആണ്. ഐഫോൺ 14ന് സമാനമായ ഡിസൈനാണ് ഐഫോൺ എസ്ഇ4നുണ്ടാവുക. ആപ്പിൾ ഇൻ്റലിജൻസ് അടക്കമുള്ള ഫീച്ചറുകൾ ഐഫോൺ എസ്ഇ4ലുണ്ടാവുമെന്നാണ് വിവരം. ഇതോടെ ആപ്പിൾം ഇൻ്റലിജൻസ് ഫീച്ചറുള്ള ഏറ്റവും വിലകുറഞ്ഞ മോഡലാവും ഐഫോൺ എസ്ഇ4.

8 ജിബി റാം ആവും ഐഫോൺ എസ്ഇ4ലുണ്ടാവുക. എ18 ചിപ്സെറ്റ്, ആപ്പിൾ ഇൻ്റലിജൻസ് എന്നീ സേവനങ്ങളൊക്കെ ഉള്ളതിനാൽ ചിലവ് കുറയ്ക്കായി ചില ഫീച്ചറുകൾ ഒഴിവാക്കിയിട്ടുമുണ്ട്. ഡൈനാമിക് ഐലൻഡ് ഐഫോൺ എസ്ഇ4ൽ ഉണ്ടാവില്ല എന്നാണ് വിവരം. ഐഫോൺ 14ലെ ഫീച്ചറാവും പകരം ഉണ്ടാവുക. അലുമിനിയം, ഗ്ലാസ് എന്നിവ കൊണ്ടാവും നിർമ്മാണം. മുൻ ഐഫോൺ എസ്ഇ മോഡലുകൾ പോലെ സിംഗിൾ ക്യാമറ തന്നെയാവും പുതിയ മോഡലിലും ഉണ്ടാവുക. 48 മെഗാപിക്സൽ ഫ്യൂഷൻ ക്യാമറയാവും റിയർ ഭാഗത്തുണ്ടാവുക. അൾട്ര വൈഡ് ആംഗിൾ ക്യാമറ ഫോണിൽ ഉണ്ടാവില്ല. ആപ്പിൾ സ്വന്തമായി നിർമ്മിച്ച 5ജി മോഡമാവും ഫോണിലുണ്ടാവുക. സ്വന്തം 5ജി മോഡം ഉപയോഗിക്കുന്ന ആദ്യ ഐഫോണാവും ആപ്പിൾ ഐഫോൺ എസ്ഇ4.

Also Read: I Phone SE4 Price: ഐഫോണിൻ്റെ വിലക്കുറഞ്ഞ മോഡലുകളിൽ അടുത്തത്; എസ്-ഇ4-ന് ഇന്ത്യയിൽ എത്ര രൂപ?

പ്രതീക്ഷിക്കുന്ന വില
ഐഫോൺ എസ്ഇ4ൻ്റെ വില എത്രയാവുമെന്ന് വ്യക്തമല്ല. ഇതേപ്പറ്റി കമ്പനി ഒന്നും അറിയിച്ചിട്ടുമില്ല. 499 ഡോളറാവും ഐഫോൺ എസ്ഇ4ൻ്റെ വില എന്നാണ് വിവരം. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 50,000 രൂപ വരും. ഫെബ്രുവരി 21 മുതൽ ഐഫോൺ എസ്ഇ4 പ്രീ ഓർഡർ ആരംഭിക്കും. ഫെബ്രുവരി 28 മുതൽ ഫോണിൻ്റെ വില്പന ആരംഭിക്കുമെന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്