PSLV C61: ഇഒഎസ് 09 ഉപഗ്രഹവുമായി പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നു; പിന്നാലെ പരാജയം
PSLV C61 launch EOS 09 to space: ഭൗമനിരീക്ഷണ രംഗത്ത് അഭിമാനനേട്ടവുമായി രാജ്യം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെ ബഹിരാകാശത്ത് എത്തിക്കാന്‍ പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നു
ഭൗമനിരീക്ഷണ രംഗത്ത് അഭിമാനനേട്ടമാകുമെന്ന് കരുതിയ പിഎസ്എല്‍വി സി61 ദൗത്യം പരാജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെ ബഹിരാകാശത്ത് എത്തിക്കാന്‍ പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് ദൗത്യം പരാജയപ്പെടുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 5.59നായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്.
🕐 T-60 minutes to ISRO’s 101st launch
✅ PSLV-C61 on the pad
📅 18 May 2025 | 5:59 AM IST |
📍 FLP, SDSC SHAR📺 Live from 5:29 AMhttps://t.co/JTNzdc1own
More information: https://t.co/cIrVUJxKJx#ISRO #ISRO101
— ISRO (@isro) May 17, 2025




അതിര്‍ത്തി പ്രദേശങ്ങളുടെ സൂക്ഷമനിരീക്ഷണം, വനവിസ്തൃതി, കൃഷി, മണ്ണിന്റെ ഈര്‍പ്പം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരശേഖരണം എന്നിവയ്ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇഒഎസ് 09 ഉപഗ്രഹത്തിന് 1,710 കി.ഗ്രാം ഭാരമുണ്ട്. സണ്‍-സിന്‍ക്രണസ് പോളാര്‍ ഓര്‍ബിറ്റില്‍ ഇത് സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ ഈ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. കാരണം വ്യക്തമല്ല. ഐഎസ്ആര്‍ഒ ഇതുസംബന്ധിച്ച് പിന്നീട് വിശദീകരിച്ചേക്കും.
ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ നൽകാൻ സാധിക്കുന്ന സി ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ആണ് ഈ സാറ്റലൈറ്റിന്റെ പ്രധാന സവിശേഷത. മറ്റ് ഒപ്റ്റിക്കല്‍ സാറ്റലൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഏത് കാലാവസ്ഥയിലും ഈ സാറ്റലൈറ്റ് അനുയോജ്യമാണ്. അതിനാല്‍, തടസമില്ലാതെ 24 മണിക്കൂറും നിരീക്ഷണവും ഡാറ്റ ശേഖരണവും സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ദൗത്യം പരാജയപ്പെട്ടത് തിരിച്ചടിയായി.
ഇമേജിംഗ് റെസല്യൂഷൻ ഒരു മീറ്റർ വരെ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ചെറിയ വസ്തുക്കളെ കണ്ടെത്താനും, ലാന്‍ഡ്‌സ്‌കേപ്പിലെ സൂക്ഷ്മ മാറ്റങ്ങളെ നിരീക്ഷിക്കാനും പ്രാപ്തമാക്കുന്നു. ഉപഗ്രഹത്തില്‍ അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണുള്ളത്. ചെറിയ പ്രദേശങ്ങളുടെ വിശദമായ നിരീക്ഷണത്തിനായി അൾട്രാ ഹൈ റെസല്യൂഷൻ ‘സ്പോട്ട്‌ലൈറ്റ്’ സ്കാനുകൾ മുതൽ വിശാലമായ നിരീക്ഷണത്തിനായി വൈഡ് ഏരിയ കവറേജ് വരെ സജ്ജീകരിച്ചിരുന്നു.
അതിര്‍ത്തി നിരീക്ഷണം
അതിര്‍ത്തിയില്‍ ഉടലെടുത്ത സമീപകാല സംഭവങ്ങള്‍ ഈ സാറ്റലൈറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിലും, സംശയാസ്പദമായ ചലനങ്ങൾ ട്രാക്ക് ചെയ്യുന്നതിലും, ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇഒഎസ് 09 നിര്‍ണായക പങ്ക് വഹിക്കുമെന്നായിരുന്നു പ്രതീക്ഷ.