Meta AI training chip: ആരുടെയും സഹായം വേണ്ട; എഐ പരിശീലനത്തിന് സ്വന്തം ചിപ്പുമായി മെറ്റ; പരീക്ഷണം തുടങ്ങി; എന്‍വിഡിയയ്ക്ക് തിരിച്ചടി?

Meta testing its first in house chip: മെറ്റയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ചിപ്പുകളുടെ നിര്‍മ്മാണം. ഇതുവഴി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ കുറയ്ക്കാനും മെറ്റ പദ്ധതിയിടുന്നു. മെറ്റയുടെ ഈ വര്‍ഷത്തെ മൊത്തം ചെലവ്‌ 114 ബില്യൺ മുതൽ 119 ബില്യൺ ഡോളർ വരെയാകുമെന്നാണ് വിലയിരുത്തല്‍. 65 ബില്യൺ ഡോളർ വരെയുള്ള മൂലധനച്ചെലവ് ഉൾപ്പെടുന്നു. എഐ ഇൻഫ്രാസ്ട്രക്ചറിനായുള്ള ചെലവുകളാണ് പ്രധാനമായും ഉള്‍പ്പെടുന്നത്

Meta AI training chip: ആരുടെയും സഹായം വേണ്ട; എഐ പരിശീലനത്തിന് സ്വന്തം ചിപ്പുമായി മെറ്റ; പരീക്ഷണം തുടങ്ങി; എന്‍വിഡിയയ്ക്ക് തിരിച്ചടി?

മെറ്റ

Published: 

12 Mar 2025 | 02:19 PM

ർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾ പരിശീലിപ്പിക്കുന്നതിന് സ്വന്തമായി ചിപ്പുമായി (In-house chip) മെറ്റ. ചിപ്പ് നിലവില്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സ്വയംപര്യാപ്തമാകാനും, എന്‍വിഡിയ പോലുള്ള ബാഹ്യവിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് നടപടി. ഒരു സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചിപ്പിന്റെ പരീക്ഷണം വിജയിച്ചാല്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് ഉത്പാദനം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെറ്റയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഇൻ ഹൗസ് ചിപ്പുകളുടെ നിര്‍മ്മാണം. ഇതുവഴി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ കുറയ്ക്കാനും കമ്പനി പദ്ധതിയിടുന്നു. മെറ്റയുടെ ഈ വര്‍ഷത്തെ മൊത്തം ചെലവ്‌ 114 ബില്യൺ മുതൽ 119 ബില്യൺ ഡോളർ വരെയാകുമെന്നാണ് വിലയിരുത്തല്‍. ഇതിൽ 65 ബില്യൺ ഡോളർ വരെയുള്ള മൂലധനച്ചെലവ് ഉൾപ്പെടുന്നു. പ്രധാനമായും എഐ ഇൻഫ്രാസ്ട്രക്ചറിനായുള്ള ചെലവുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Read Also : Airtel – Starlink: ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

എഐ-സ്‌പെസിഫിക് ടാസ്‌കുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ രൂപകല്‍പന ചെയ്തതാണ് മെറ്റയുടെ പുതിയ ചിപ്പുകളെന്നാണ് റിപ്പോര്‍ട്ട്. എഐ വർക്ക്‌ലോഡുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളെ അപേക്ഷിച്ച് ഇത് കൂടുതൽ ഊർജ്ജക്ഷമതയുള്ളതാകുമെന്ന് കരുതുന്നു.

തായ്‌വാൻ ആസ്ഥാനമായുള്ള ചിപ്പ് നിർമ്മാതാക്കളായ ടിഎസ്എംസിയുമായി സഹകരിച്ച് മെറ്റ ചിപ്പ് നിര്‍മ്മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല. മെറ്റാ ട്രെയിനിംഗ് ആൻഡ് ഇൻഫെറൻസ് ആക്സിലറേറ്റർ (എംടിഐഎ) പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ ചിപ്പ്. 2026 ഓടെ പരിശീലനത്തിനായി സ്വന്തം ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങണമെന്ന് മെറ്റാ എക്സിക്യൂട്ടീവുകൾ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്