New Phone: 10 ദിവസം ബാറ്ററി നിൽക്കും, ചെറിയ ഫോൺ, പക്ഷെ എല്ലാവർക്കും കിട്ടുമോ?
കമ്പനി ഇതുവരെ ഫോണിൻ്റെ വില വെളിപ്പെടുത്തിയിട്ടില്ല, കൂടാതെ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് വിൽപ്പനയുടെ ക്വട്ടേഷനുകൾക്കായി എച്ച്എംഡി സെക്യൂർ സെയിൽസ് ടീമിനെ നേരിട്ട് സമീപിക്കാം എന്നാണ് വിവരം.

New Phone Coming
ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റിയാണ് നിങ്ങളെ ആശങ്കപ്പെടുത്തുന്നതെങ്കിൽ അതിന് ഇനി ആവശ്യമില്ല. 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു കിടിലൻ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് എച്ച്എംഡി എന്ന കമ്പനി.എച്ച്എംഡി സെക്യൂർ സീരിസിലെ ഫോണുകളിൽ ഒന്നാണിത്. പേരു പോലെ തന്നെ സുരക്ഷക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ടെറ എം എന്ന് പേരിട്ടിരിക്കുന്ന ഫോൺ പ്രധാനമായും ഉദ്ദേശിക്കുന്നത് പോലീസ്, സൈന്യം, അഗ്നിരക്ഷാ സേനാംഗങ്ങൾ തുടങ്ങിയ രാജ്യത്തെ മുൻനിരയിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ്. കമ്പനി ഇതുവരെ ഫോണിൻ്റെ വില വെളിപ്പെടുത്തിയിട്ടില്ല, കൂടാതെ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് വിൽപ്പനയുടെ ക്വട്ടേഷനുകൾക്കായി എച്ച്എംഡി സെക്യൂർ സെയിൽസ് ടീമിനെ നേരിട്ട് സമീപിക്കാം.
ലോഞ്ചിംഗ് എന്ന്
2026 ആദ്യ പാദം മുതൽ ഫോൺ വിൽപ്പനക്ക് എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഏത് മോശം സാഹചര്യങ്ങളും, കാലാവസ്ഥയും നേരിടാൻ ഉതകുന്ന ഫോണായിരിക്കും ഇതെന്നാണ് വിവരം. ഫോണിൻ്റെ ഫീച്ചറുകളും പരിശോധിക്കാം.
എല്ലാത്തരം ആഘാതങ്ങളെയും ചെറുക്കും
IP68, IP69K റേറ്റിംഗുകളുള്ള ഫോണാണിത്. പൊടി, വെള്ളം, 1.8 മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ച എന്നിവയെല്ലാം ഫോൺ അതിജീവിക്കും. എന്ന് കമ്പനി അവകാശപ്പെടുന്നു. ഗ്ലൗസ്-ഫ്രണ്ട്‌ലി ഡിസ്‌പ്ലേയുള്ള 2.8 ഇഞ്ച് ടച്ച് സ്‌ക്രീനും ഇതിനുണ്ട്, കൂടാതെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ഒപ്പം പ്രോഗ്രാമബിൾ പുഷ്-ടു-ടോക്ക്, എമർജൻസി കീകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു, അതേസമയം ഏത് ശബ്ദ കോലാഹലങ്ങൾക്കിടയിലും ഉപയോഗിക്കാൻ സാധിക്കുന്ന സ്പീക്കർ ഫോണിനുണ്ട്.
4-ജി കിട്ടും
4G VoLTE, eSIM, ഡ്യുവൽ സിം എന്നിവ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ക്വാൽകോം ഡ്രാഗൺ വിംഗ് QCM2290 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ സുരക്ഷിതമായ ഫ്ലീറ്റ് മാനേജ്‌മെന്റിനായി ഒരു എൻ്റർപ്രൈസ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണിൽ പ്രവർത്തിക്കുന്നു.