Overpriced Smartphones: പേര് മാത്രം, വമ്പൻ വില; സ്മാർട്ട് ഫോൺ വിപണിയിലെ അമിത വിലക്കാർ
വില കൂടുതലും ഫീച്ചറുകളുടെ മെച്ചമില്ലായ്മയുമാണ് ഇത്തരം ഫോണുകളുടെ പ്രശ്നം, അതു കൊണ്ട് തന്നെ വാങ്ങുന്നവർ കുടുങ്ങുന്ന അവസ്ഥയാണ്

Over Price Smartphones
ബ്രാൻഡിൻ്റെ വലുപ്പം മാത്രം കൊണ്ട് വില അധികമായുള്ള ചില ഫോണുകൾ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലുണ്ട്. അവ ഏതൊക്കെയാണ് അതിന് പകരമായി ഏതൊക്കെ ഫോണുകളാണുള്ളത് ലഭ്യമായിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. മികച്ച ക്യാമറ, കരുത്തുറ്റ പ്രോസസർ, ഏറ്റവും പുതിയ ഫീച്ചറുകൾ എന്നിവയെല്ലാം ലഭ്യമായതും വിലയിൽ ഒതുങ്ങുന്നതുമായ മോഡലുകളാണ് പരിശോധിക്കുന്നത്.
ഐഫോൺ 16- പ്ലസ് (വില: 89,900)
ഐഫോൺ നിരയിലെ ഈ മോഡൽ ഉയർന്ന വില നൽകി വാങ്ങേണ്ടതുണ്ടോ എന്ന് ആലോചിക്കണം. 2025-ൽ പോലും ഫോണിന് 60Hz ഡിസ്പ്ലേ, ടെലിഫോട്ടോ ക്യാമറയില്ലാത്തതും, ആൻഡ്രോയിഡ് ഫോണിനേ്കാൾ കുറഞ്ഞ ചാർജിംഗ് വേഗതയും ഇതിൻ്റെ പ്രശ്നങ്ങളാണ്. ഇതിന് പകരം iPhone 15 Pro വാങ്ങാം. ഫെസ്റ്റിവൽ സെയിലിൽ വെറും 89000-ന് ഫോൺ വാങ്ങാം. 120Hz പ്രോമോഷൻ, മികച്ച ക്യാമറ, മികച്ച ഡിസൈൻ എന്നിവ ഇതിനുണ്ട്. ഒപ്പം സാംസംഗ് ഗ്യാലക്സി S25 ഉം മികച്ച മോഡലാണ്. മികച്ച LTPO ഡിസ്പ്ലേയും വേഗത്തിലുള്ള ചാർജിംഗും ഫോണിൻ്റെ പ്രത്യേകതയാണ്.
സാംസംഗ് ഗാലക്സി S25 Ultra (വില: 1,29,999)
Galaxy S24 Ultra-യുമായി താരതമ്യം ചെയ്യുമ്പോൾ അമിതവിലയാണ് ഈ ഫോണിന് . ഭാരക്കൂടുതലും ഡിസൈനും ഫോണിൻ്റെ രൂപകൽപ്പനയും പോരായ്മയാണ്. ഇതിന് പകരം Snapdragon 8 Elite Gen 5 പ്രോസസറും 144Hz ഡിസ്പ്ലേയുമുള്ള iQOO 13 Pro വാങ്ങാം. വില 79,999 രൂപയാണ്. അല്ലെങ്കിൽ മികച്ച ക്യാമറ, അതിവേഗ ചാർജിംഗ് എന്നിവ നൽകുന്ന OnePlus 13 ഉം 69,999 രൂപക്ക് വാങ്ങാൻ കഴിയും. മികച്ച ഫോട്ടോകളും പുത്തൻ എഐ ഫീച്ചറുകളും നോക്കുന്നവരാണെങ്കിൽ Google Pixel 9 Pro മികച്ച ഫോണാണ്. വില 94,999 രൂപ.
ഗൂഗിൾ പിക്സൽ (വില: 79,999)
വേഗത്തിൽ ചൂടാകുന്നു എന്നതാണ് പിക്സൽ ഫോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഇതിലെ ടെൻസർ ചിപ്പുകളാണ് ഇത്തരമൊരു പ്രശ്നത്തിന് കാരണം.
ശരാശരി ബാറ്ററി ലൈഫ്, വില കുറഞ്ഞ മറ്റ് ഫോണുകൾക്ക് സമാനമായ ക്യാമറ ഔട്ട്പുട്ട് എന്നിവയാണ് ഈ മോഡലിൻ്റെ വില വർദ്ധിപ്പിക്കുന്നത്. Pixel 8a-യാണ് ഇതിന് പകരം ഉപയോഗിക്കാവുന്നൊരു മോഡൽ. 52000 രൂപക്ക് ലഭ്യമാകുന്ന ഫോണിൽ പിക്സൽ 9-ന് ലഭിക്കുന്ന അത്രയും ഫീച്ചറുകൾ ലഭിക്കും. അതുമല്ലെങ്കിൽ iQOO 12 ആണ് മികച്ച മോഡൽ. ഉയർന്ന പ്രകടനം ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലായ ഇതിൻ്റെ വില 52,999 രൂപയാണ്.
നത്തിംഗ് ഫോൺ 3 (വില: 79,999)
ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നായ ഇതിൻ്റെ വില വെച്ച് താരതമ്യം ചെയ്യുമ്പോൾ മിഡ്-റേഞ്ച് ക്യാമറ, അമിതപ്രചാരം നൽകിയ ഡിസൈൻ, ശരാശരി പ്രകടനം, വേണ്ടത്ര മെച്ചപ്പെടുത്താത്ത സോഫ്റ്റ്‌വെയർ എന്നിവയെല്ലാം ഫോണിനെ പിന്നോട്ടടിക്കുന്നു. പകരം യഥാർത്ഥ ഫ്ലാഗ്ഷിപ്പ് അനുഭവം വേണ്ടവർക്ക് 69,999 രൂപക്ക് *OnePlus 13, വേഗതയേറിയ പ്രകടനവും മെച്ചപ്പെട്ട ക്യാമറകളും വേണ്ടവർക്കായി 52,999 രൂപക്ക് iQOO 13 ഉം ലഭ്യമാണ്
മോട്ടോറോള Razr 50 Ultra (വില: 99,999)
പറച്ചിലിൽ മാത്രം ഒതുങ്ങുന്ന ഫീച്ചറുകളും കണ്ണ് പൊട്ടുന്ന വിലയുമുള്ള ഫോണിൽ ശരാശരി ക്യാമറകളും, ചെറിയ ബാറ്ററിയും മാത്രമാണുണ്ടായിരുന്നത്. ദീർഘകാല ഉപയോഗത്തിന് ഇത് നിൽക്കുമോ എന്ന് ഉപയോക്താക്കൾക്കും ആശങ്കയുണ്ടായിരുന്നു. ഇതിന് പകരമായി Samsung Galaxy Z Flip അല്ലെങ്കിൽ Moto Edge 50 Ultra എന്നിവയും ഉപയോഗിക്കാം. യഥാക്രമം 94,999 ഉം, 59999 രൂപയുമാണ് ഫോണുകളുടെ വില.