WhatsApp Screen Mirroring Fraud: ഞൊടിയിടയില്‍ എല്ലാം കൊണ്ടുപോകും, ‘വാട്ട്‌സ്ആപ്പ് സ്‌ക്രീൻ മിററിങ്‌ ഫ്രോഡ്’ നിസാരമല്ല

What is WhatsApp Screen Mirroring Fraud: അപരിചിതമായ ഇത്തരം കോളുകളെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി വരുന്ന കോളുകളുടെ ആധികാരികത ഉറപ്പാക്കണം. വിശ്വസനീയമായ കോണ്‍ടാക്ടുകളിലല്ലാതെ ആരുമായും സ്‌ക്രീന്‍ പങ്കിടരുത്

WhatsApp Screen Mirroring Fraud: ഞൊടിയിടയില്‍ എല്ലാം കൊണ്ടുപോകും, വാട്ട്‌സ്ആപ്പ് സ്‌ക്രീൻ മിററിങ്‌ ഫ്രോഡ് നിസാരമല്ല

വാട്ട്‌സ്ആപ്പ്

Published: 

17 Aug 2025 | 10:32 AM

ടെക് യുഗത്തില്‍ തട്ടിപ്പുകള്‍ ഏതു വഴിയും വരാം. പ്രത്യേകിച്ചും, സോഷ്യല്‍ മീഡിയയിലൂടെ. ഇത്തരത്തില്‍ നടക്കുന്ന ഒരു തട്ടിപ്പാണ് വാട്ട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്. നമ്മുടെ ശ്രദ്ധ അല്‍പം പാളിയാല്‍ അക്കൗണ്ടിലുള്ള പണമടക്കം ഇതുവഴി കാലിയാകും. ബാങ്ക് ജീവനക്കാരാണെന്ന വ്യാജേനയാകും തട്ടിപ്പുകാര്‍ നിങ്ങളുമായി ബന്ധപ്പെടുന്നത്. അക്കൗണ്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നും, അത് അടിയന്തിരമായി പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെടും. തുടര്‍ന്ന് വിശ്വാസം നേടിയെടുത്ത ശേഷം, അക്കൗണ്ടിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ഫോണിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും നിര്‍ദ്ദേശിക്കും.

ഫോണിന്റെ സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞാല്‍, ബാങ്കിങ് ആപ്പ് തുറക്കാനായിരിക്കും അവര്‍ അടുത്തതായി ആവശ്യപ്പെടുക. അതില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ പാസ്‌വേഡ് അടക്കമുള്ള വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യക്തമായി കാണാനാകും. ചിലപ്പോള്‍, ഉപഭോക്താക്കളെ ചില പ്രത്യേക തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇവര്‍ പ്രേരിപ്പിക്കാം.

നിങ്ങളുടെ ഫോണിന്റെ കീബോർഡിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്നതെല്ലാം റെക്കോർഡ് ചെയ്യുന്ന ആപ്പുകളാണിത്. എന്നാല്‍ പ്രത്യാഘാതം മനസിലാക്കാതെ ഇത്തരം ആപ്പുകള്‍ തട്ടിപ്പുകാരെ വിശ്വസിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് അപകടകമാണ്. ഇതുവഴി ആപ്പുകളുടെ പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ വിവരങ്ങള്‍ കൈക്കലാക്കാനും, അക്കൗണ്ടിലെ പണം അപഹരിക്കാനും തട്ടിപ്പുകാര്‍ക്ക് അനായാസം സാധിക്കും.

Also Read: ChatGPT Price: വില ഉയർത്തി ചാറ്റ് ജിപിടിയും; ഇന്ത്യക്കാർക്ക് പണി തന്നത് ഓപ്പൺഎഐ

അകപ്പെടാതിരിക്കാന്‍

അതുകൊണ്ട് അപരിചിതമായ ഇത്തരം കോളുകളെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി വരുന്ന കോളുകളുടെ ആധികാരികത ഉറപ്പാക്കണം. വിശ്വസനീയമായ കോണ്‍ടാക്ടുകളിലല്ലാതെ ആരുമായും സ്‌ക്രീന്‍ പങ്കിടരുത്. സംശയാസ്‌പദമായ നമ്പറുകൾ ഉടനടി ബ്ലോക്ക് ചെയ്‌ത് cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യുകയോ 1930-ൽ വിളിക്കുകയോ ചെയ്യുക.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം