Turkey: ആളറിഞ്ഞു കളിക്കടേ ! ‘പൊന്നുപോലെ നോക്കിക്കോളാം, വന്നേക്കണേ’; ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ച് തുര്‍ക്കി

Ankara 'appeal' to tourists goes viral: പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചവരെ മറന്ന് പാകിസ്ഥാനൊപ്പം നില്‍ക്കാന്‍ തുര്‍ക്കി കാണിച്ച സ്വാര്‍ത്ഥമനോഭാവമാണ് ഇന്ത്യയ്ക്കാരെ ചൊടിപ്പിച്ചത്. ഇതോടെ തുര്‍ക്കി ബഹിഷ്‌കരണ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായി

Turkey: ആളറിഞ്ഞു കളിക്കടേ ! പൊന്നുപോലെ നോക്കിക്കോളാം, വന്നേക്കണേ; ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ച് തുര്‍ക്കി

Turkey-File pic

Published: 

14 May 2025 14:28 PM

ന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ തുര്‍ക്കിയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചാരണം ശക്തമായിരുന്നു. പാകിസ്ഥാന് തുര്‍ക്കി നല്‍കുന്ന പിന്തുണയായിരുന്നു ഇതിന് കാരണം. ഭൂകമ്പം തകര്‍ത്തെറിഞ്ഞപ്പോള്‍ തുര്‍ക്കിക്കായി സഹായഹസ്തവുമായി രംഗത്തെത്തിയ രാജ്യമായിരുന്നു ഇന്ത്യ. പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചവരെ മറന്ന് പാകിസ്ഥാനൊപ്പം നില്‍ക്കാന്‍ തുര്‍ക്കി കാണിച്ച സ്വാര്‍ത്ഥമനോഭാവമാണ് ഇന്ത്യയ്ക്കാരെ ചൊടിപ്പിച്ചത്. ഇതോടെ തുര്‍ക്കി ബഹിഷ്‌കരണ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായി.

ഇതിന് പിന്നാലെ തുര്‍ക്കിയിലേക്കുള്ള യാത്രാ പാക്കേജുകള്‍ റദ്ദാക്കി ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തി. നിരവധി ഇന്ത്യക്കാര്‍ സന്ദര്‍ശനത്തിനെത്തുന്ന രാജ്യമായിരുന്നു തുര്‍ക്കി. ടൂറിസം തുര്‍ക്കിയുടെ പ്രധാന കരുത്തുമാണ്. എന്നാല്‍ ഇന്ത്യയ്ക്കാരുടെ ബഹിഷ്‌കരണത്തോടെ കനത്ത തിരിച്ചടിയാണ് തുര്‍ക്കി നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഇന്ത്യയ്ക്കാരെ ക്ഷണിച്ച് തുര്‍ക്കി ടൂറിസം പുറത്തിറക്കിയതെന്ന പേരില്‍ ഒരു വാര്‍ത്താക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷത്തെക്കുറിച്ച് തദ്ദേശവാസികളിൽ ബഹുഭൂരിപക്ഷത്തിനും അറിയില്ലെന്ന് തുര്‍ക്കി ടൂറിസം പുറത്തിറക്കിയെന്ന് പറയപ്പെടുന്ന ഈ നോട്ടീസിലുണ്ട്.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കടകൾ, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ ഇന്ത്യൻ സഞ്ചാരികളെ അങ്ങേയറ്റം മര്യാദയോടെയാണ് സ്വാഗതം ചെയ്തിട്ടുള്ളതെന്നും, പെരുമാറിയിട്ടുള്ളതെന്നും നോട്ടീസില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടതോ, റദ്ദാക്കേണ്ടതോ ആയ കാരണങ്ങളില്ല. ഇന്ത്യൻ അതിഥികളെ ബാധിക്കുന്ന നിയന്ത്രണങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഇവിടെയില്ലെന്നും നോട്ടീസിലുണ്ട്.

തുർക്കിയിൽ സുഖസൗകര്യങ്ങൾ, സുരക്ഷ, സംതൃപ്തി എന്നിവ ഉറപ്പാക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്തെങ്കിലും ആശങ്കകളുണ്ടെങ്കിലോ, കൂടുതല്‍ വ്യക്തതകള്‍ ആവശ്യമാണെങ്കിലോ ദയവായി ബന്ധപ്പെടാൻ മടിക്കരുതെന്നും നോട്ടീസിലുണ്ട്.

Read Also: Tour Packages Sale: പിന്തുണ പാകിസ്താന്, തു‍ർക്കിയിലേക്ക് ടൂർ പാക്കേജുകൾ വിൽക്കുന്നതിനെ എതിർത്ത് ട്രാവൽ ഏജന്റുമാർ

രാഷ്ട്രീയപാര്‍ട്ടി നേതാക്കളടക്കം സമൂഹമാധ്യമങ്ങളിലൂടെ ഈ നോട്ടീസ് പങ്കുവയ്ക്കുന്നുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരടക്കം ഇത് പങ്കുവച്ചു. ‘നോ താങ്ക്യു’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും