Mysterious Village: ‘ഗുരു’ ചിത്രത്തെ ഓർമ്മിക്കുന്ന ഒരു ഗ്രാമം…: മനുഷ്യർ മാത്രമല്ല ഇവിടെ മൃഗങ്ങളും അന്ധരാണ്
Mysterious Village in Mexico: അന്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഏക ഗ്രാമം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

ലോകത്ത് നമ്മളിൽ പലരും അറിയാത്ത നിരവധി നിഗൂഢ സ്ഥലങ്ങളുണ്ട്. പേടിപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ അതിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇവ തിരഞ്ഞുപോകുന്ന ചില മനുഷ്യരുമുണ്ട്. അത്തരത്തിൽ നിഗൂഢമായ മെക്സിക്കോയിലെ ഒരു ഗ്രാമത്തെപറ്റിയാണ് ഇവിടെ പറയുന്നത്.
മെക്സിക്കോയിലെ ടിൽറ്റ്പെക്ക് ഗ്രാമം അറിയപ്പെടുന്നത് അന്ധരുടെ ഗ്രാമം എന്നാണ്. ഈ ഗ്രാമത്തിൽ ജനിക്കുന്ന കുട്ടികൾ ആദ്യദിവസങ്ങളിൽ ആരോഗ്യവാന്മാരാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നു. ഈ വിചിത്രമായ വസ്തുത കാരണം ഈ ഗ്രാമത്തെ പ്രജ്ഞചക്ഷു ഗ്രാമം (village of Prajnachakshu) എന്നും വിളിക്കുന്നു.
ALSO READ: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം
ഈ ഗ്രാമത്തിലെ മനുഷ്യർ മാത്രമല്ല മൃഗങ്ങളും അന്ധരാണ്. അന്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഏക ഗ്രാമം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ ലാലേട്ടൻ്റെ ’ഗുരു’ എന്ന ചിത്രത്തിലെ പോലെയൊരു ഗ്രാമം. ഇതൊരു കഥയല്ല, വസ്തുതയാണ്. സപോട്ടെക് എന്ന ഗോത്രത്തിൽപ്പെട്ട ആളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്.
കാരണം എന്താണ്?
ഈ ഗ്രാമത്തിലെ മനുഷ്യർ മുതൽ മൃഗങ്ങൾ വരെ അന്ധരായതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരുതരം വിഷമുള്ള ഈച്ചകൾ ഈ ഗ്രാമത്തിൽ ധാരാളമായി കാണപ്പെടുന്നതായി വിദഗ്ധർ പറയുന്നു. ഈ വിഷമുള്ള ഈച്ച ഒരു കുട്ടിയെ കടിച്ചാൽ അവൻ അന്ധനായി മാറുന്നു.
മെക്സിക്കൻ സർക്കാർ ഈ ഗ്രാമത്തിൻ്റെ അവസ്ഥയറിഞ്ഞ് സഹായിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ ഗ്രാമത്തെപ്പോലെയുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമല്ലാത്തതിനാൽ സപോട്ടെക് ഗോത്രക്കാരായ ഇവർ ഈ ഗ്രാമം ഒഴികെ മറ്റൊരിടത്തേക്കും കുടിയേറാൻ താല്പര്യപ്പെട്ടില്ല എന്നതാണ് സത്യം.