Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങും: ഖമേനി

Ali Khamenei Warns US: ഇറാനെയും അവരുടെ വിശാലമായ എണ്ണ, പ്രകൃതിവാതക സ്രോതസുകളെയും വിഴുങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് ഖമേനി പറഞ്ഞു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ അട്ടിമറിക്ക് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്.

Iran-US Conflict: അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഞങ്ങള്‍ യുദ്ധത്തിനിറങ്ങും: ഖമേനി

ആയത്തുള്ള അലി ഖമേനി

Published: 

02 Feb 2026 | 09:11 AM

ടെഹ്‌റാന്‍: അമേരിക്ക സൈനിക നടപടി ആരംഭിക്കുകയാണെങ്കില്‍ തങ്ങള്‍ പ്രാദേശിക യുദ്ധത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റില്‍ അതിക്രമം നടത്തുകയാണ്. തന്റെ രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അവര്‍ യുദ്ധം തുടങ്ങിയാന്‍, അതൊരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന കാര്യം മനസിലാക്കണമെന്ന് ടെഹ്‌റാനില്‍ നടന്ന പരിപാടിക്കിടെ ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. 1979ല്‍ ഫ്രാന്‍സില്‍ നിന്ന് അയത്തുള്ള റുഹുള്ള ഖൊമേനി ഇറാനിലേക്ക് മടങ്ങിയതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാനെയും അവരുടെ വിശാലമായ എണ്ണ, പ്രകൃതിവാതക സ്രോതസുകളെയും വിഴുങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് ഖമേനി പറഞ്ഞു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ അട്ടിമറിക്ക് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പള്ളികളും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സെന്‍സിറ്റീവും ഫലപ്രദവുമായ കേന്ദ്രങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇക്കാരണത്താല്‍ അവര്‍ പോലീസ്, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കുകള്‍, പള്ളികള്‍ എന്നിവയെല്ലാം ആക്രമിക്കുകയും ഖുറാന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തുവെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

Also Read: Iran Earthquake: ആദ്യം സ്‌ഫോടനങ്ങള്‍, പിന്നാലെ ഭൂകമ്പം; ഇറാനില്‍ ‘സമാധാന’മില്ല

3,000 ത്തിലധികം പേരാണ് ഇറാനിലുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും നിരപരാധികളുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണസംഖ്യ 20,000 കവിയുമെന്ന് യുഎന്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റുകള്‍ 6,713 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17,000 പേര്‍ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?